sunita-buch-health

2025 ഫെബ്രുവരി വരെ ബഹിരാകാശത്ത് തുടരാനാണ് നിലവില്‍ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്‍റെയും ബുഷ് വില്‍മോറിന്‍റെയും പദ്ധതി. അമേരിക്കയിലാണെങ്കില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രചരണം അതിന്‍റെ അന്തിമഘട്ടത്തിലും. നവംബറിലാണ് വോട്ടെടുപ്പ്. ബഹിരാകാശത്തായിപ്പോയത് കൊണ്ട് വോട്ട് ചെയ്യാനാകില്ലല്ലോ എന്ന സങ്കടം എന്തായാലും സുനിതയ്ക്കും വില്‍മോറിനുമില്ല. ബഹിരാകാശത്തിരുന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനൊരുങ്ങുകയാണ് ഇരുവരും. 

ബാലറ്റയ്ക്കാമോ? വോട്ട് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണെന്ന സന്ദേശം സുനിതയും ബുഷ് വില്‍മോറും കൈമാറിക്കഴിഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ ബാലറ്റ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തും. പൗരന്‍മാരെന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക എന്നത് ഏറ്റവും പ്രാധാന്യമേറിയതാണെന്നും  വോട്ട് ചെയ്യുന്നതിനായി അക്ഷമരായി കാത്തിരിക്കുകയാണെന്നും വില്‍മോര്‍  പറഞ്ഞു. 

1997ലാണ് ആദ്യമായി ബഹിരാകാശത്ത് നിന്നും വോട്ട് ചെയ്യാനുള്ള സൗകര്യം നാസ ഒരുക്കിയത്. ഡേവിഡ് വൂള്‍ഫായിരുന്നു ഈ സൗകര്യം പ്രയോജനപ്പെടുത്തിയ ആദ്യ ബഹിരാകാശ സഞ്ചാരി. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും ഇലക്ട്രോണിക് ബാലറ്റുകള്‍ വഴിയായിരുന്നു ആ വോട്ട്. ബാലറ്റുകള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ പൂരിപ്പിച്ചതിന് ശേഷം ഭൂമിയിലേക്ക് ഇലക്ട്രോണിക് മാര്‍ഗം അയയ്ക്കും. ഭൂമിയിലെത്തിയാലുടന്‍  ക്ലര്‍ക്ക് അതിന്‍റെ ശേഷം കാര്യങ്ങള്‍ ക്രമീകരിക്കും. വിചാരിച്ചതിലും അനായാസമായി ഈ പ്രക്രിയ 97 ല്‍ നടത്തിയെടുക്കാനായി. വോട്ടിന്‍റെ സ്വകാര്യത ഉറപ്പാക്കുന്നതിനായി ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോള്‍ സ്റ്റേഷനിലേക്ക് അയയ്ക്കും മുന്‍പ് തന്നെ വോട്ട് എന്‍ക്രിപ്റ്റഡ് സന്ദേശമാക്കി മാറ്റും. അവിടെ നിന്നുമാണ് അത് കൗണ്ടി ക്ലര്‍ക്കിന് കൈമാറുന്നത്. 

ENGLISH SUMMARY:

Stuck on the ISS until February 2024, NASA astronauts Sunita Williams and Butch Wilmore will still vote in the November 2024 election