lawyer-fired

അറ്റ്ലാന്‍റ ആസ്ഥാനമായ നോര്‍ഫോള്‍ക്ക് സതേണ്‍ കോര്‍പറേഷനില്‍ നിന്നും ഇന്ത്യന്‍ അഭിഭാഷകയെ പുറത്താക്കി. കമ്പനി സിഇഒയുമായുള്ള അവിഹിതബന്ധത്തിന്റെ പേരിലാണ് കമ്പനി ചീഫ് ലീഗല്‍ ഓഫീസറുടെ കസേര തെറിച്ചത് .   കമ്പനി സിഇഒയുമായി ഉഭയകക്ഷിബന്ധമായിരുന്നു തുടര്‍ന്നതെങ്കിലും കമ്പനി നിയമങ്ങള്‍ക്ക് വിരുദ്ധമായ ബന്ധമാണന്നാരോപിച്ചാണ് നബാനിത നാഗിനെ പുറത്താക്കിയത്. സിഇഒ അലന്‍ ഷോയേയും തല്‍സ്ഥാനത്തു നിന്നും നീക്കി.

പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെങ്കിലും കമ്പനി നിയമങ്ങളും ധാര്‍മ്മികതയും പരിഗണിക്കാതെയുള്ള ഇത്തരം സമീപനം വച്ചുപൊറുപ്പിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം കമ്പനിയുടെ പ്രകടനമോ സാമ്പത്തിക നിലയോ ഒന്നുമായും സിഇഒയുടെ സ്ഥാനഭ്രംശത്തിനു ബന്ധമില്ലെന്നും കമ്പനി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.നബനിത 2022ലാണ് കമ്പനിയുടെ ചീഫ് ലീഗല്‍ ഓഫീസറായി നിയമിതയായത്.2023ല്‍ കോര്‍പറേറ്റ് അഫയേഴ്സ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായി. 

നോര്‍ഫോല്‍ക്ക് സതേണ്‍ ജനറല്‍ കൗണ്‍സിലില്‍ 2020ലാണ് നബാനിത എത്തിച്ചേര്‍ന്നത്. ജോര്‍ജ്‌ടൗണ്‍ സര്‍വകലാശാലയില്‍ നിന്നും ബാച്ച്ലേര്‍സ് ബിരുദം നേടി. കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മാര്‍ക് ആര്‍ ജോര്‍ജിന്റെ പേരാണ് പുതിയ സിഇഒ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്. 

Indian-Origin Lawyer Fired Over 'Inappropriate Relationship' With CEO In US:

Indian-Origin Lawyer Fired Over 'Inappropriate Relationship' With CEO In US.