പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ജലസംഭരണിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്ന് 1200 കോടി പ്രകാശവര്‍ഷം അകലെയുള്ള APM 08279+5255 എന്ന ഗാലക്സിയിലാണ് ഒഴുകിക്കൊണ്ടിരിക്കുന്ന ഈ ജലസ്രോതസ്. ഭൂമിയിലെ മുഴുവന്‍ ജലത്തെക്കാള്‍ ഒരു ദശലക്ഷം കോടി ഇരട്ടി ജലം ഇവിടെയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന് സമീപത്തായി പ്രപഞ്ചത്തിലെ വലിയ തമോഗര്‍ത്തവും കണ്ടെത്തിയിട്ടുണ്ട്.
ഒരു ലക്ഷം കോടി സൂര്യനുകളില്‍ നിന്ന് വരുന്നതിന് സമാനമായ ഊര്‍ജ്ജമാണ് ഈ ഗാലക്സി പുറപ്പെടുവിക്കുന്നത്. ഇതിനെക്കുറിച്ചുള്ള പഠനത്തിനിടെയാണ് ജല സാന്നിധ്യം കണ്ടെത്തുന്നത്. ഭൂമിയില്‍ നിന്ന് എഴായിരം പ്രകാശ വര്‍ഷം കൊണ്ട് എത്തിപ്പെടാവുന്നത്ര വ്യാപ്തിയില്‍ പരന്നു കിടിക്കുകയാണ് ഈ ജലസംഭരണി. ജലത്തിന്‍റെ കൃത്യം അളവ് കണ്ടെത്താന്‍ കൂടുതല്‍ സാങ്കേതിക പരീക്ഷണങ്ങള്‍ വേണ്ടിവരും.
Also Read; സഹിക്കാന്‍ പറ്റാത്ത ഉഷ്ണക്കാറ്റ് വരും; മനുഷ്യര്‍ കൂട്ടത്തോടെ മരിച്ചുവീഴും; നടുക്കി റിപ്പോര്‍ട്ട്
ഹവായിലെ കാല്‍ടെക് സബ് മീറ്റര്‍ ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരാണ് ജല സാനിധ്യം കണ്ടെത്തിയത്. കാലിഫോര്‍ണിയയിലെ കാര്‍മാ(CARMA) ഒബ്സര്‍വവേറ്ററിയില്‍ നടത്തിയ ഇന്‍റര്‍ഫെറോ മീറ്റര്‍ പരീക്ഷണത്തിലാണ് ഇത് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ജല സംഭരണിയാണ് മനസിലാക്കിയത്.
Also Read; ഇന്നത്തെ റോക്കറ്റ് സയന്‍സ് 16ാം നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതിയില്‍; അമ്പരപ്പ്
പുതിയ കണ്ടെത്തല്‍ ശാസ്ത്രലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നമ്മുടെ ഗാലക്സിയായ മില്‍ക്കി വേയില്‍ ആകെയുള്ളത് ഇതിന്‍റെ നാലിലൊന്ന് വെള്ളം മാത്രമാണ് എന്നതാണ് കാരണം. അതാകട്ടെ ഭൂരിഭാഗവും ഐസ് രൂപത്തിലുമാണ്.
Also Read; ചൊവ്വയിലെ ആ പച്ചപ്പെന്ത്? ജീവന്‍റെ ശേഷിപ്പുകളോ..ആകാംക്ഷ
മേഖലയിലെ വാതകങ്ങളുടെ അളവ് കണക്കിലെടുക്കുമ്പോള്‍ സമീപത്തെ തമോഗര്‍ത്തം ഇനിയും ആറു മടങ്ങ് വികസിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പുതിയ നക്ഷത്രങ്ങളും രൂപപ്പെട്ടേക്കും. ഇതിലൂടെ എങ്ങെനെയാണ് പ്രപഞ്ചം രുപപ്പെട്ടതെത്തതടക്കമുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.