കന്യാകുമാരി സ്വദേശി ഡോ. വി.നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍. നിലവിലെ ചെയര്‍മാന്‍ എസ്.സോമനാഥിന്‍റെ കാലാവധി കഴിയുന്നതിനാലാണ് നിയമനം. നിലവില്‍ തിരുവനന്തപുരം എല്‍പിഎസ്‍സി മേധാവിയാണ് വി.നാരായണന്‍. എസ്.സോമനാഥിന് കാലാവധി നീട്ടി നൽകിയിരുന്നില്ല. റ്റന്നാൾ നടക്കുന്ന സ്പെഡ്ക്സ് പരീക്ഷണമായിരിക്കും സോമനാഥിന്റെ അവസാന പരിപാടി. വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് വി.നാരായണൻ മനോരമ ന്യൂസിനോട് പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതിൽ രാജ്യത്തോട് നന്ദി പറയുന്നു. നിറയെ പരിപാടികൾ ഉള്ള സമയത്തതാണ് പുതിയ സ്ഥാനം. എല്ലാവരുടെയും പുന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.