kannur-boy-death

കണ്ണൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ നായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു. ചേലക്കാട് സ്വദേശി ഒന്‍പത് വയസുകാരന്‍ ഫസലാണ് മരിച്ചത്. നായയെ കണ്ടു ഭയന്ന് ഓടിയപ്പോൾ ആൾമറയില്ലാത്ത കിണറിൽ വീഴുകയായിരുന്നു. കാണാതായ കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി കിണറ്റില്‍ വീണത്. വീടിന്‍റെ മുൻവശത്തെ ഉപയോഗിക്കാത്ത കിണറ്റിലാണ് കുട്ടി വീണത്. കാട് മൂടിക്കിടന്ന കിണർ ഫസൽ കണ്ടില്ല.

 
ENGLISH SUMMARY: