സ്പേഡക്സ് പരീക്ഷണം വൈകുമെന്ന് ഐഎസ് ആര്‍ഒ. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററും പിന്നീട് മൂന്നു മീറ്ററുമാക്കികുറച്ചും ട്രയല്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഉപഗ്രഹങ്ങള്‍ സുരക്ഷിത അകലത്തിലേക്ക് മാറ്റി. തുടര്‍ന്നാണ് വൈകുമെന്ന തീരുമാനം ഇസ്റോ അറിയിച്ചത്. വിവരങ്ങള്‍ വിശകലനംചെയ്തശേഷം ഡോക്കിങ്ങിലേക്ക് കടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഡിസംബര്‍ 30നാണ് സ്പേഡെക്സ് പരീഷണത്തിനുള്ള 2 ചെറുഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്. തുടർന്ന് ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 9ലേക്ക് മാറ്റി. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്നതിനിടെ കൂടുതൽ അടുത്തതോടെ പരീക്ഷണം അന്നും മാറ്റിവയ്ക്കുകയായിരുന്നു.
പേടകങ്ങളെ ബഹിരാകാശത്തുവച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍. ദൗത്യത്തിന്റെ ഭാഗമായി മറ്റു രണ്ടു പരീക്ഷണങ്ങളും ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി.
ISRO Trial For Historic Space Docking, Satellites Close In Till 3 Metres