സൗരയൂഥത്തിലെ ആറുഗ്രഹങ്ങള്‍ നേര്‍രേഖയിലെത്തുന്ന അപൂര്‍വ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് അസ്തമയത്തിശേഷമാണ് പ്ലാനറ്ററി പരേഡ് ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്ന വേഗത വ്യത്യസ്തമാണ്. അതിനാല്‍ ഭ്രമണത്തിനിടെ അപൂര്‍വമായി മാത്രമേ ഗ്രഹങ്ങള്‍ ഒരു നേര്‍രേഖയില്‍ എത്തുകയുള്ളൂ . പ്ലാനറ്ററി പരേഡ് എന്ന ഈ പ്രതിഭാസം ഏറെ കൗതുകത്തോടുയും ആവേശത്തോടെയുമാണ് വാനനിരീക്ഷികരും ജ്യോതിശാസത്രജ്ഞരും കാത്തിരിക്കുന്നത്
സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നതായി നമുക്കറിയാം. എന്നാല്‍ അവയുടെ വേഗതയില്‍ വലിയ ഏറ്റകുറച്ചിലുകളുണ്ട്. അപൂര്‍വമായി മാത്രമേ ഒരുനേര്‍രേഖയില്‍ ഗ്രഹങ്ങള്‍ വരാറൊള്ളൂ. അതുകൊണ്ടാണ് വാന നിരീക്ഷകര്‍ക്കും ജ്യോതി ശാസ്ത്രജ്ഞര്‍ക്കും പ്ലാനറ്ററി പരേഡ് കൗതുകവും ആവേശവും നിറയ്ക്കുന്നത്
എപ്പോള്‍,ആരൊക്കെ നേരിട്ടു കാണാം
ശുക്രന്‍,ചൊവ്വ, വ്യാഴം,ശനി,നെപ്റ്റ്യൂണ്‍, യുറാനസ് എന്നീ ഗ്രഹങ്ങളാണ് നേര്‍രേഖയില്‍ വരുന്നത്. ഇന്നു സൂര്യനസ്തമിച്ചു 45 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ ഈ അപൂര്‍വ പ്രതിഭാസം ആകാശത്ത് ദൃശ്യമായി തുടങ്ങുമെന്നാണ് നാസയുടെ അറിയിപ്പ്.8.30 വരെ ആകാശ വിസ്മയം ദൃശ്യമായിരിക്കും. ശുക്രന്‍,ചൊവ്വ, വ്യാഴം, ശനി, എന്നിവരെ നഗ്ന നേത്രങ്ങള്‍ കാണാന്‍ കഴിയും. പക്ഷേ യുറാനസിനെയും നെപ്റ്റ്യൂണിനെയും കാണണമെങ്കില്‍ കയ്യില്‍ ശക്തിയേറിയ ബൈനോക്കുലറോ, ടെലിസ്കോപ്പോ വേണം. അല്ലെങ്കില്‍ തൊട്ടടുത്തുള്ള പ്ലാനറ്റേറിയം സന്ദര്‍ശിച്ചാലും മതിയാകും.
ഗ്രഹങ്ങള്‍ എവിടയൊക്കെയായി കാണാം
സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങള്‍ നേര്‍ രേഖയിലേക്കു വരികയല്ല. വ്യത്യസ്ത വേഗതയില്‍ ഭ്രമണം ചെയ്യുന്നതിനിടെ അല്‍പനേരത്തേക്ക് അവ നേര്‍രേഖാദിശയില്‍ വരുന്നുവെന്നതാണു പ്രത്യേകത. ശുക്രനും ശനിയും തെക്കുപടിഞ്ഞാറ് ഭാഗത്തു പ്രകാശിച്ചു നില്‍ക്കും. വ്യാഴവും ചൊവ്വയും കിഴക്കന്‍ ആകാശത്താണുണ്ടാവുക. മൂന്നുമണിക്കൂറിലേറെ സമയം നീണ്ടുനില്‍ക്കുന്ന പ്രതിഭാസം കാണാന്‍ വൈദ്യുത ലൈറ്റുകള്‍ നിറഞ്ഞ നഗരപ്രദേശങ്ങള്‍ അത്ര അനൂകലമല്ല.ഉയര്‍ന്ന കുന്നിന്‍മുകളിലോ ആകാശം വ്യക്തമായി കാണാന്‍ കഴിയുന്ന ഉയര്‍ന്ന സ്ഥലങ്ങളോ തിരഞ്ഞെടുക്കുന്നതാകും നല്ലത്.
എങ്ങനെ തിരിച്ചറിയും?
ഏറ്റവും തിളക്കമുള്ളത് ശുക്രനാണ്. ചുവന്ന് ജ്വലിച്ചു നില്‍ക്കും ചൊവ്വ . ആകാശത്ത് തെളിഞ്ഞു നില്‍ക്കുന്ന ബള്‍ബുപോലെ തോന്നും. പടിഞ്ഞാറന്‍ ആകാശത്ത് ചെറിയ ബിന്ദുപോലെയാകും ശനി ദൃശ്യമാവുക. തെക്കന്‍ ആകാശത്തെ ബിന്ദുവായിരിക്കും വ്യാഴം.
എന്താണ് പ്ലാനറ്ററി കണ്‍ജക്ഷന്‍, യഥാര്‍ഥത്തില്‍ ഗ്രഹങ്ങള്‍ നേര്‍ രേഖയില്‍ വരുന്നുണ്ടോ.
നാലോ അതിലധികം ഗ്രഹങ്ങളോ ഒരേ നിരയില്‍ വരുന്ന പ്രതിഭാസത്തെയാണു പ്ലാനറ്ററി കണ്‍ജക്ഷന്‍ എന്നു പൊതുവെ പറയുന്നത്. എന്നാല്‍ ജ്യോതിശാസ്ത്ര പദമല്ലെന്നാണു നാസയുടെ വിശദീകരണം.ത്രിമാന സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുന്നില്ലെന്നാണു യഥാര്‍ഥ്യം. സൂര്യനെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുടെ വേഗത പലതലത്തിലാണ്. പലദൂരത്തിലുമാണ് ഇവ സൂര്യനെ വലം വെയ്ക്കുന്നത്. സൂര്യനോട് അടുത്തുള്ള ബുധന് ഒരുതവണ വലം വെയ്ക്കാന്‍ 88 ദിവസം വേണം. എന്നാല്‍ നെപ്റ്റ്യൂണ്‍ ഒരുതവണ സൂര്യനെ വലം വെച്ചുപൂര്‍ത്തിയാക്കാന്‍ 60190 ദിവസം വേണം. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചില പ്രത്യേക സമയങ്ങളില്‍ നേര്‍ രേഖയില്‍ വരുന്നതായി തോന്നുന്നതാണ്. സൗരയൂഥത്തിലെ നാലോ അഞ്ചോ ഗ്രഹങ്ങള്‍ ഇങ്ങനെ സംഭവിക്കുന്നതു വര്‍ഷത്തില്‍ ഒരുതവണ സംഭവിക്കുന്നതാണ്. ചൊവ്വ ഈകൂട്ടത്തിലേക്കു വരുന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ആറല്ല ഏഴു ഗ്രഹങ്ങള്‍ നേര്‍രേഖയിലേക്ക്
ശുക്രന്‍,ചൊവ്വ, വ്യാഴം,ശനി,നെപ്റ്റ്യൂണ്‍, യുറാനസ് എന്നീ ഗ്രഹങ്ങള്‍ നേര്‍ രേഖയില്‍ വരുന്നത് ഇന്നു സൂര്യനസ്തമിച്ചു 45 മിനിറ്റ് കഴിഞ്ഞാല്‍ കാണാം. പക്ഷേ ഇതിലും വലുത് വരാനിരിക്കുന്നതേയൊള്ളൂ. ശുക്രന്‍,ചൊവ്വ, വ്യാഴം,ശനി,നെപ്റ്റ്യൂണ്‍, യുറാനസ് എന്നീ ഗ്രഹങ്ങള്‍ക്കു പുറമേ നേര്‍രേഖയിലേക്ക് മറ്റരാള്‍ കൂടി ദിവസങ്ങള്‍ക്കുള്ളില്‍ വരും. മറ്റാരുമല്ല ബുധനാണത് . ഒരു പ്രശ്നമുണ്ട്. ഈ അപൂര്‍വ കാഴ്ച അങ്ങനെ പെട്ടൊന്നും കാണാനാവില്ല. വലുപ്പത്തില്‍ കുഞ്ഞനായതിനാലും സൂര്യനോട് ഏറ്റവും അടുത്തു നില്‍ക്കുന്നതിനാലും സൗരയൂഥത്തിലെ ഭൂമിയൊഴികെയുള്ള ഏഴു ഗ്രഹങ്ങളെയും നേര്‍രേഖയില്‍ കണ്ടാസ്വദിക്കാനാവില്ല. അല്ലെങ്കില്‍ അത്രയും ശക്തിയേറിയ ടെലസ്കോപ്പും കൃത്യമായ അറിവുണ്ടാകണം.