butch-wilmore-navy-pilot-to-nasa-astronaut

TOPICS COVERED

ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ശ്രദ്ധേയ വ്യക്തിത്വമായി മാറിയിരിക്കുകയാണ് ബുച്ച് വില്‍മോര്‍. നാവികസേനയിലെ പൈലറ്റില്‍ നിന്ന്  നാസയുടെ  ബഹിരാകാശ യാത്രികനിലേക്കുളള അദ്ദേഹത്തിന്റെ യാത്ര  സാഹസികതയുടേയും കഠിനാധ്വാനത്തിന്റേയും ഉത്തമ ഉദാഹരണമാണ്.

സുനിതയ്ക്കൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ബുച്ച് സാഹസികനായ വൈമാനികനും ബഹിരാകാശ യാത്രകനുമാണ്.  . 1963 ഡിസംബര്‍ 29 നാണ് ബുച്ച് വില്‍മോറിന്റെ ജനനം. മുഴുവന്‍ പേര് ബാരി യൂജിന്‍ ബുച്ച് വില്‍മോര്‍. ടെന്നസി ടെക്നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍  ബിരുദം നേടിയ വില്‍മോര്‍, പിന്നീട്  ടെന്നസി  സര്‍വകലാശാലയില്‍ നിന്ന് ഏവിയേഷന്‍ സിസ്റ്റംസില്‍ മാസ്റ്റേഴ്സ് ബിരുദവും നേടി. തുടര്‍ന്ന് യു.എസ്. നാവികസേനയില്‍ ഓഫിസറായും പൈലറ്റായും സേവനം അനുഷ്ഠിച്ചു.

ഇറാഖിലെ ഓപ്പറേഷന്‍ ഡെസേര്‍ട്ട്, സതേണ്‍ വാച്ച് തുടങ്ങിയ ദൗത്യങ്ങളില്‍ പങ്കെടുത്ത് എണ്ണായിരം മണിക്കൂറിലധികം ഫ്ലൈറ്റ് പരിചയവും 663 വിമാനവാഹിനിക്കപ്പലുകളില്‍ ലാന്‍ഡിങ് നടത്തിയ അനുഭവവും നേടി. 2000ത്തിലാണ് നാസയുടെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നത്.  2009ല്‍ STS-129 സ്പേസ് ഷട്ടിലില്‍ പൈലറ്റായി ബഹിരാകാശത്തിലേക്ക്. 2014ല്‍ ദൗത്യങ്ങളുടെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഫൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും സേവനം അനുഷ്ഠിച്ചു.

2024 ജൂണില്‍ സ്റ്റാര്‍ലൈനറിന്റെ ആദ്യ ക്രൂഡ് ഫ്ലൈറ്റ് ടെസ്റ്റില്‍ പങ്കെടുത്ത്ത കരിയറിലെ നാഴികകല്ലായി.  ലെജിയന്‍ ഓഫ് മെറിറ്റ്, ഡിഫന്‍സ് സുപ്പീരിയര്‍ സര്‍വീസ് മെഡല്‍, നാസ Distinguished സര്‍വീസ് മെഡല്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ബുച്ച് നേടിയിട്ടുണ്ട്.  

ENGLISH SUMMARY:

Butch Wilmore has become a remarkable figure in space exploration history. His journey from a Navy pilot to a NASA astronaut is a testament to courage and perseverance, showcasing the dedication required for space travel.