A fishing boat is silhouetted during a partial solar eclipse in Halifax on Saturday, March 29, 2025. (Darren Calabrese/The Canadian Press via AP)
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം അവസാനിച്ചു. ഇത്തവണ ഭാഗിക സൂര്യഗ്രഹണമായിരുന്നു ആകാശത്ത് വിസ്മയ കാഴ്ച ഒരുക്കിയത്. വടക്കേ അമേരിക്കയുടെയും യൂറോപ്പിന്‍റെയും ചില ഭാഗങ്ങളിലാണ് ഇത്തവണ ഗ്രഹണം ദൃശ്യമായത്. ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമല്ലായിരുന്നെങ്കിലും നിരവധി പ്ലാറ്റ്‌ഫോമുകൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലും യൂട്യൂബ് ചാനലുകളിലും സൂര്യഗ്രഹണം തല്‍സമയം സ്ട്രീമിങ് ചെയ്തിരുന്നു. ഈ സ്ട്രീമിങുകളും അവസാനിച്ചു. എങ്കിലും റെക്കോര്‍ഡ് ചെയ്ത ലൈവുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
ഇന്ത്യന്‍ സമയം ഏകദേശം 2:21 ന് ആരംഭിച്ച ഗ്രഹണം 6:14 വരെ നീണ്ടുനിന്നതായാണ് കണക്കാക്കുന്നത്. ടൈം സോണുകള്‍ മാറുന്നതനുസരിച്ച് ഈ സമയക്രമത്തിലും മാറ്റം വരാം. സെപ്റ്റംബറിലാണ് ഈ അവര്‍ഷത്തെ അവസാന സൂര്യഗ്രഹണം എത്തുന്നത്.
എന്താണ് സൂര്യഗ്രഹണം
A view of the beginning of a partial solar eclipse in the slightly overcast sky above the roof of Berlin's Olympic Stadium, in Berlin, Saturday, March 25,
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.
അടുത്ത സൂര്യഗ്രഹണം
A seagull passes a partial solar eclipse above Greenland's capital Nuuk, Greenland, March 29, 2025. REUTERS/Leonhard Foeger
2025ലെ രണ്ടാമത്തെയും അവസാനത്തേതുമായ സൂര്യഗ്രഹണം സെപ്റ്റംബർ 21 ന് നടക്കും. ഓസ്‌ട്രേലിയയുടെ തെക്കൻ ഭാഗങ്ങൾ, പസഫിക്, അറ്റ്ലാന്‍റിക്, അന്‍റാര്‍ട്ടിക് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഇതും ഇന്ത്യയിൽ നിന്ന് ദൃശ്യമാകില്ല.
മുന്‍കരുതലുകള്‍
സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കരുത്. ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ടു നോക്കുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കും. സാധാരണ കൂളിങ് ഗ്ലാസുകളും പാടില്ല. സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസുകള്‍ ഉപയോഗിക്കുക. സോളാര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ചു മാത്രമേ സൂര്യനെ നോക്കാവൂ. അല്ലെങ്കിൽ പിന്‍ഹോള്‍ പ്രൊജക്‌ടര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം.