Screenshot from a video posted by @NASA via YouTube on March 31, 2025

Screenshot from a video posted by @NASA via YouTube on March 31, 2025

TOPICS COVERED

ബഹിരാകാശത്ത് നിന്ന് നോക്കിയാല്‍ ഇന്ത്യ എങ്ങിനെയുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ ഉത്തരം നാസയുടെ ബഹിരാകാശയാത്രിക സുനിത വില്യംസ് പറയും. ഇന്ത്യ തികച്ചും അദ്ഭുതമാണെന്നായിരുന്നു മാധ്യമക്കാരുടെ ചോദ്യത്തിന് സുനിതയുടെ മറുപടി. ‘ഇന്ത്യ ശരിക്കും അദ്ഭുതകരമാണ്. ബഹിരാകാശ നിലയം ഹിമാലയത്തിനു മുകളിലൂടെ പോകുമ്പോഴെല്ലാം അവിശ്വസനീയമായ ചിത്രങ്ങൾ ലഭിച്ചിരുന്നു’ സുനിത പറഞ്ഞു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ രൂപീകരണം തനിക്ക് കാണാൻ കഴിഞ്ഞുവെന്നും രാത്രി രാജ്യം പ്രധാന നഗരങ്ങളില്‍ നിന്നുള്ള പ്രകാശത്താല്‍ ഒരു പ്രകാശ ശൃംഖല പോലെ കാണപ്പെട്ടതായും സുനിത പറയുന്നു. അതേസമയം ഉടൻ ഇന്ത്യ സന്ദർശിക്കാനും ഇസ്രോ സംഘവുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്നും സുനിത വ്യക്തമാക്കിയിട്ടുണ്ട്.

sunita-williams-landed-sea

‘എന്‍റെ അച്ഛന്‍റെ മാതൃരാജ്യം സന്ദര്‍ശിക്കാനും ഇസ്രോയുടെ ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബഹിരാകാശയാത്രികരെ കാണാനും സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു തീര്‍ച്ചയായും വരും’ സുനിത പറഞ്ഞു. ബഹിരാകാശത്തെ തന്‍റെ അനുഭവം ഇസ്രോയുമായി പങ്കിടാൻ ആഗ്രഹിക്കുന്നുവെന്നും സുനിത പറഞ്ഞു. നാസയുടെ സ്‌പേസ് എക്‌സ്ക്രൂ-9 പോസ്റ്റ്-ഫ്ലൈറ്റ് ന്യൂസ് കോൺഫറൻസിലായിരുന്നു പ്രതികരണം. ഇന്ത്യ ബഹിരാകാശ മേഖലയിൽ എത്രത്തോളം മുന്നേറിയിരിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമാണെന്നും സുനിത പറഞ്ഞു. 

ഐഎസ്ആർഒ ബഹിരാകാശയാത്രികന്‍ സുഭാൻഷു ശുക്ല ഉള്‍പ്പെടുന്ന നാസയുടെ പുതിയ ദൗത്യത്തെക്കുറിച്ചും സുനിത സംസാരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്ര മനോഹരമാണെന്ന് പറയാന്‍ സാധിക്കുന്ന ഇന്ത്യയുടെ നായകനാകും സുഭാന്‍ഷു. അദ്ദേഹത്തെ എപ്പോഴെങ്കിലും കണ്ടുമുട്ടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കൂടാതെ ഇന്ത്യയിലെ കഴിയുന്നത്ര ആളുകളുമായി അനുഭവങ്ങൾ പങ്കിടാൻ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഇന്ത്യ മഹത്തായ രാജ്യമാണ്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ ഭാഗമാകാനും അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു’ സുനിത പറയുന്നു. ഇന്ത്യാ സന്ദര്‍ശനത്തില്‍ തന്‍റെ തന്റെ ക്രൂവിനെ കൂടെ കൊണ്ടുപോകാൻ പദ്ധതിയിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി. ഇന്ത്യയിലേ ഭക്ഷണം അവര്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും സുനിത പറഞ്ഞു.

FILE PHOTO: NASA astronauts Butch Wilmore and Suni Williams walk at NASA's Kennedy Space Center, on the day of Boeing's Starliner-1 Crew Flight Test (CFT)

FILE PHOTO: NASA astronauts Butch Wilmore and Suni Williams walk at NASA's Kennedy Space Center, on the day of Boeing's Starliner-1 Crew Flight Test (CFT)

2024 ജൂണിലാണ് സുനിതയും ബുഷ് വില്‍മോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയത്. ഇവര്‍ പോയ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ‘കുടുങ്ങുക’യായിരുന്നു. എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യം ഒന്‍പത് മാസങ്ങളിലേക്ക് നീണ്ടതിന് ശേഷം കഴിഞ്ഞ മാര്‍ച്ച് 19നാണ് നാസയുടെ ബഹിരാകാശ സ‍ഞ്ചാരികളായ സുനിത വില്യംസും ബുഷ് വില്‍മോറും ഭൂമിയിലേക്ക് പറന്നിറങ്ങിയത്. നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരാണ് സുനിതയ്ക്കും ബുച്ച് വില്‍മോറിനും ഒപ്പം പേടകത്തില്‍ തിരിച്ചെത്തിയത്. 

ENGLISH SUMMARY:

NASA astronaut Sunita Williams praises India’s beauty from space, highlighting breathtaking views of the Himalayas and glowing city lights at night. She plans to visit India soon, meet ISRO astronauts, and share her space experiences. "India is absolutely breathtaking. Every time the space station passed over the Himalayas, we captured unbelievable images," Sunita said. She added that she could clearly see India's geographical formations and that, at night, the country appeared as a glowing chain of lights from its major cities.