jio-tv-plus

TOPICS COVERED

ജിയോ ടിവി പ്ലസ് സേവനം  ആന്‍ഡ്രോയിഡ് ടിവി ഉള്‍പ്പടെയുള്ള ഉപകരണങ്ങളിലേക്ക് . അതിനായി ജിയോ ടിവി പ്ലസിന്റെ ആൻഡ്രോയിഡ് ടിവി, ആപ്പിൾ ടിവി, ആമസോൺ ഫയർ ഒഎസ് പതിപ്പുകൾ പുറത്തിറക്കിയിരിക്കുകയാണ് ജിയോ. 

മുൻപ് ജിയോ ഫൈബർ, ജിയോ എയർ ഫൈബർ കണക്ഷനുകൾക്ക് ജിയോ സെറ്റ്-ടോപ്പ് ബോക്‌സ് (എസ്‌ടിബി) വഴി മാത്രമായിരുന്നു ജിയോ ടിവി പ്ലസ് ലഭിച്ചുകൊണ്ടിരുന്നത്. കൂടുതൽ ഉപകരണങ്ങളിലേക്ക് സേവനം വ്യപിപ്പിച്ചതോടെ ജിയോ ഫൈബർ, ജിയോ എയർ ഫൈബർ ഉപഭോക്താക്കൾക്കും സെറ്റ്-ടോപ്പ് ബോക്‌സ് ഇല്ലാതെ ടി.വി ചാനലുകൾ ആസ്വദിക്കാനാകും. 

ഒറ്റ ലോഗിൻ വഴി വരിക്കാർക്ക് ഒന്നിലധികം ഭാഷകളിലും വിഭാഗങ്ങളിലുമായി 800-ലധികം ഡിജിറ്റൽ ടിവി ചാനലുകളാണ് ജിയോ വാ​ഗ്ദാനം ചെയ്യുന്നത്. വാർത്തകൾ, വിനോദം, കായികം, സംഗീതം, ബിസിനസ്സ്, കുട്ടികൾ തുടങ്ങീ അനേകം വിഭാഗങ്ങളിൽ ഇവ ലഭ്യമാകും. ജിയോ ഫൈബർ, ജിയോ എയർ ഫൈബർ വരിക്കാർക്ക് ജിയോ സിനിമ പ്രീമിയം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ 5, ഫാൻകോഡ് തുടങ്ങിയ 13 ജനപ്രിയ OTT ആപ്പുകളിൽ നിന്നുള്ള പ്രോ​ഗ്രാമുകൾ ആസ്വദിക്കാൻ കഴിയും. 

ആൻഡ്രോയിഡ് ടിവി ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിള്‍ ടിവി ആമസോണ്‍ ഫയര്‍ ഒഎസ് എന്നിവർക്ക് അവരുടെ ആപ്പ്‌സ്റ്റോറുകളില്‍ നിന്നും ജിയോ ടിവി പ്ലസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ജിയോ ഫൈബറോ ജിയോ എയർ ഫൈബറോ ഉപയോഗിച്ച് ജിയോ ടിവി പ്ലസ് ആപ്പിലേക്ക് ലോഗിൻ ചെയ്യാനും സാധിക്കും. ജിയോ എയർ ഫൈബറിന്റെ എല്ലാ പ്ലാനുകൾക്കൊപ്പവും,ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡിന്റെ 599, 899 പ്ലാനുകൾക്കൊപ്പവും,ജിയോ ഫൈബർ പ്രീപെയ്ഡിന്റെ 999 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾക്കൊപ്പാവും ജിയോ ടിവി പ്ലസ് സേവനം ലഭ്യമാകും. 

ENGLISH SUMMARY:

jio tv plus app launched for android tv apple tv amazon fire os devices