TOPICS COVERED

സ്വകാര്യ ടെലിംകോം കമ്പനികള്‍ നിരക്കുയര്‍ത്തിയതോടെ നേട്ടംകൊയ്ത് ബി.എസ്.എന്‍.എല്‍... രണ്ടുമാസത്തിനിടെ 54 ലക്ഷം പുതിയ വരിക്കാരെയാണ് ബി.എസ്.എന്‍.എല്ലിന് ലഭിച്ചത്.  സ്വകാര്യ സേവന ദാദാക്കള്‍ക്കളെ ഉപയോക്താക്കള്‍ കൈവിടുകയും ചെയ്തു. 

ജൂലൈയില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ 25 ശതമാനം വരെ നിരക്കുയര്‍ത്തിയിരുന്നു. പിന്നാലെയാണ് വരിക്കാര്‍ കൂട്ടത്തോടെ ബി.എസ്.എന്‍.എല്ലിലേക്ക് മാറിയത്.

ട്രായുടെ കണക്കനുസരിച്ച് ജൂലൈയില്‍ 29.3 ലക്ഷംപേരും ഓഗസ്റ്റില്‍ 25.3 ലക്ഷം പേരും പുതിയതായി ബി.എസ്.എന്‍.എല്‍ വരിക്കാരായി.രണ്ടുമാസംകൊണ്ട് ലഭിച്ചത് 54 ലക്ഷത്തിലേറെ വരിക്കാരെ.വിപണിയിലെ വളര്‍ച്ച .25 ശതമാനം.

ബി.എസ്.എന്‍.എല്‍ .നേടിയപ്പോള്‍ നഷ്ടം മുഴുവന്‍ സ്വകാര്യ കമ്പനികള്‍ക്കാണ്. ഓഗസ്റ്റില്‍ 40 ലക്ഷംപേര്‍  റിലയന്‍സ് ജിയോ ഉപേക്ഷിച്ചു.  എയര്‍ടെല്ലിന് 24 ലക്ഷം ഉപയോക്താക്കളെ നഷ്ടമായപ്പോള്‍ വൊഡാഫോണ്‍ ഐഡിയയെ കൈവിട്ടത് 11 ലക്ഷം പേര്‍. ജൂലൈയിലും ഈ കമ്പനികള്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. അതേസമയം ആകെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ കുറവുവന്നെന്ന് ട്രായുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ENGLISH SUMMARY:

Tarrif hike for private telecom companies;BSNL to benefit