പലരും വിഡിയോ കോള്‍ ചെയ്യാന്‍ കൂടുതലും ആശ്രയിക്കുന്നത് വാട്സാപ്പാണ്. എന്നാല്‍ വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ കോള്‍ ചെയ്യുമ്പോള്‍ വ്യക്തത കുറവാണെന്നതു ഒരു പരിമിതിയാണ്. ഈ പ്രശ്നത്തെ നേരിടാന്‍ ലോ ലൈറ്റ് മോഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. 

വിഡിയോ കോള്‍ ചെയ്യുന്ന അവസരത്തില്‍ ഇന്റര്‍ഫെയ്സിന്റെ വലതു ഭാഗത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ഇതോടെ കൂടുതല്‍ വ്യക്തത ലഭിക്കും. വെളിച്ചമുള്ള സ്ഥലത്ത് ഈ ഫീച്ചര്‍ ഓഫ് ചെയ്തു വയ്ക്കാം. വാട്സ്ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിൽ ലോ-ലൈറ്റ് മോഡ് ലഭ്യമാണ്. 

വിഡിയോ കോളുകളുടെ നിലവാരം കൂട്ടാന്‍ വാട്സാപ്പ് നേരത്തെ തന്നെ ചില ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ടച്ച് അപ്പ് , ഫിൽട്ടറുകൾ ചേർക്കാനുള്ള ഓപ്‌ഷൻ, ബാക്ക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചർ തുടങ്ങിയവയാണ് നേരത്തെ അവതരിപ്പിച്ചിരുന്നത്. 

ENGLISH SUMMARY:

WhatsApp low-light mode: Know how to use it for better video calls