ബഹുരാഷ്ട്രാ കമ്പനിയായ എന്‍ഒവിയുടെ ഡിജിറ്റല്‍ സെന്‍ട്രല്‍ കൊച്ചിയില്‍. കമ്പനിയുടെ ആദ്യ ടെക്നോളജി ഡെവലപ്മെന്‍റ് സെന്‍റര്‍ ഇന്‍ഫോ പാര്‍ക്കില്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്‍ഫോ പാര്‍ക്കിലേക്ക് നിരവധി വന്‍കിട വിദേശ കമ്പനികള്‍ നിക്ഷേപത്തിന് തയാറെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആഗോള ഊര്‍ജ മേഖലയില്‍ നൂറ്റിയന്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള എന്‍ഒവിയുടെ ആദ്യ ഇന്ത്യന്‍ ഡിജിറ്റല്‍ ടെക്നോളജി ഡെവലപ്മെന്‍റ് സെന്‍ററാണ് ഇന്‍ഫോ പാര്‍ക്കില്‍ ആരംഭിച്ചത്. സോഫ്റ്റ്‍വയര്‍ എന്‍ജീനിറിങ് സെന്‍റര്‍, കോര്‍പ്പറേറ്റ് ഡിജിറ്റല്‍ സര്‍വീസസ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്‍റര്‍ എന്നിവ ഇതിന്‍റെ ഭാഗമാകും. ആദ്യഘട്ടത്തില്‍ 70 ജീവനക്കാരുമായാണ് കമ്പനി തുടങ്ങുന്നതെങ്കിലും വരും വര്‍ഷങ്ങളില്‍ ജീവനക്കാരുടെ എണ്ണവും ഇരട്ടിയായി ഉയര്‍ത്തും.
ക്രൂഡ് ഓയില്‍ ഖനനത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങളും സേവനങ്ങളും ഡിജിറ്റല്‍ സൊല്യൂഷനുകളും ലഭ്യമാക്കുകയാണ് എന്‍ഒവി. കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളില്‍ കമ്പനി വിപുലീകരിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.