Capture-JPG

TOPICS COVERED

ഒന്നും രണ്ടും മിനുട്ടുള്ള വോയ്സ്മെസേജുകള്‍ വാട്സാപ്പില്‍ ലഭിക്കുന്നവരാണ് നമ്മളോരോരുത്തരും. പ്രിയപ്പെട്ടവരുടെ മെസേജുകള്‍ കേള്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെങ്കില്‍ പറയുകയും വേണ്ട. ഈ പ്രശ്നത്തിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സാപ്പ്.

വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റുകളാണ് ഇതിനായി അവതരിപ്പിക്കുന്ന പുതിയ അപ്ഡേറ്റ്. ഈ പുതിയ ഫീച്ചർ വോയ്‌സ് മെസേജുകള്‍  വായിക്കാന്‍ ഉപഭോക്താക്കള പ്രാപ്തരാക്കും. ട്രാന്‍സ്ക്രിപ്റ്റുകള്‍ ഫോണില്‍ ഡയറക്റ്റായി ക്രിയേറ്റ് ചെയ്യപ്പെടുന്നതുകൊണ്ട് മറ്റാര്‍ക്കും അത് വായിക്കാന്‍ കഴിയില്ല. എന്തിന് വാട്സാപ്പ് പോലും ഇക്കാര്യത്തില്‍ നിസ്സഹായനാണ്. 

എങ്ങനെ ഉപയോഗിക്കാം ?

വാട്സാപ്പിലെ സെറ്റിങ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതിലെ ചാറ്റ്സ് സെലക്ട് ചെയ്ത് വോയിസ് മെസേജ് ട്രാന്‍സ്ക്രിപ്റ്റ്സ് എനബിള്‍ ചെയ്യാം.  നമുക്ക് അവശ്യമുള്ള ഭാഷയും തിരഞ്ഞെടുക്കാന്‍ സാധിക്കും. 

വരും ആഴ്ചകളില്‍ വാട്സാപ്പ് ഈ അപ്ഡേറ്റ് ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കും. ആദ്യം ചുരുക്കം ചില ഭാഷകളായിലായിരിക്കും ലഭ്യമാവുക. പിന്നീട് എല്ലാ ഭാഷകളും ഈയൊരു ഫീച്ചറിലേക്ക് ആഡ് ചെയ്യാനും പ്ലാന്‍ ചെയ്യുന്നു. ഈ കിടിലന്‍ ഫീച്ചര്‍ ലഭിക്കാന്‍ ആപ്പ് അപ്ഡേറ്റ് ചെയ്തുവയ്ക്കാനും വാട്സാപ്പ് നിര്‍ദേശിക്കുന്നു. 

ENGLISH SUMMARY:

whatsapp introducing voice message transcripts for users