എല്ലാക്കാലത്തും സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് കിട്ടണം എന്ന് ആഗ്രഹിക്കുന്നവരാണ് മൊബൈല്‍ ഉപഭോക്താക്കള്‍. ആന്‍ഡ്രോയിഡില്‍ അത് മൂന്നും നാലും വര്‍ഷമാണെങ്കില്‍, ഐ.ഒ.എസില്‍ അത് അഞ്ച് വര്‍ഷം വരെയാണ്. എല്ലാ വര്‍ഷവും ഫോണുകളും സോഫ്റ്റ് വെയറും പുറത്തിറക്കുന്ന കാര്യത്തില്‍ അപ്പിള്‍ സ്ഥിരത പുലര്‍ത്താറുണ്ട്. ആപ്പിള്‍ കമ്പനി വർഷത്തില്‍ മൂന്നോ നാലോ ലൈവ് സ്ട്രീം ഇവന്‍റുകള്‍ നടത്തുന്നു. ഇതിലാണ് കമ്പനി അതിന്‍റെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും പ്ലാനുകളും പ്രഖ്യാപിക്കുന്നത്.
സെപ്തംബറിലാണ് കഴിഞ്ഞ ആപ്പിള്‍ ഇവന്‍റ് നടന്നത്. ആപ്പിള്‍ 16നും ആപ്പിള്‍ ഇന്‍റെലിജന്‍സ് ഉള്‍പ്പെടുന്ന ഐ.ഒ.എസ് 18 നും ഈ ഇവന്‍റില്‍ പുറത്തിറങ്ങിയിരുന്നു. ഐഫോണ്‍ 11 വരെയുള്ള ഫോണുകളിലായിരുന്നു ഐ.ഒ.എസ് 18 ലഭ്യമായിരുന്നത്. എന്നാല്‍ ഇനിയുള്ള പ്രധാന അപ്ഡേറ്റായ ഐ.ഒ.എസ് 19 ആയിരിക്കും ഈ സീരീസ് ഫോണുകളിലെ അവസാന അപ്ഡേറ്റ്.ഐ.ഒ.എസ് 19ന് ശേഷമുള്ള അപ്ഡേറ്റുകള്‍ ലഭിക്കില്ല.ഐഫോണ്‍ എക്സ് ആറിലും ഐഫോണ്‍ എക്സ് എസിലും ഐ.ഒ.എസ് 18 അപ്ഡേറ്റ് കിട്ടിയിരുന്നില്ല.
ഐഫോണ്‍ 12 ലും 12 പ്രോയിലും ഐ.ഒ.എസ് 20 അപ്ഡേറ്റ് വരെ ലഭിക്കും.ഐഫോണ്‍ 13 ലും 13 പ്രോയിലും ഐ.ഒ.എസ് 21 അപ്ഡേറ്റും ഐഫോണ്‍ 14ലും 14പ്രോയിലും ഐ.ഒ.എസ് 22 വരെയും ലഭിക്കും. ഐഫോണ്‍ 15 സീരീസിനുമുകളിലുള്ള ഡിവൈസുകളില്‍ ഐ.ഒ.എസ് 23, ഐ.ഒ.എസ് 24 എന്നിവ യഥാക്രമം ലഭിക്കും. സോഫ്റ്റ് വെയര്‍ സപ്പോര്‍ട്ട് കിട്ടാത്ത ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഫോണുകള്‍ എടുക്കുന്നവരാണ് അധിക ആപ്പിള്‍ ഉപഭോക്താക്കളും. ആന്‍ഡ്രോയിഡ് ഫോണുകളുടേതുപോലെ ഐഫോണിലും പുതിയ മോഡലുകള്‍ ഇറങ്ങുമ്പോള്‍ പഴയ മോഡലുകളുടെയും വില കുറയാറുണ്ട്.