Untitled design - 1

ആപ്പിള്‍ വിന്‍റേജ് പ്രോഡക്ട് എന്ന് കേട്ടിട്ടുണ്ടോ? നാം ഉപയോഗിച്ച് പഴകിയ പല കൊലകൊമ്പന്മാരും വിശ്രമിക്കുന്ന ഈ വിന്‍റേജ് പ്രോഡക്ട് ലിസ്റ്റിലേക്ക് രണ്ട് പ്രോഡക്ടുകളെ കൂടെ ചേര്‍ത്തിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ആപ്പിള്‍ വാച്ച് സീരീസ് 4ഉം 15 ഇഞ്ച് മാക്ബുക്ക് പ്രോയുമാണ് ആപ്പിള്‍ അടുത്തിടെ വിന്‍റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ പ്രോഡക്ടുകള്‍. 2018ലാണ് വാച്ച് സീരീസ് 4 റിലീസ് ചെയ്യുന്നത്.വാച്ചിന്‍റെ കട്ടികുറഞ്ഞ കേസും വലിയ ഡിസ്പ്ലേയും വലിയ ചര്‍ച്ചയായിരുന്നു. അലൂമിനിയം സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബോഡികളില്‍ പുറത്തിറങ്ങുന്ന 40mm, 44mm മോഡലുകള്‍ ഇനി വിന്‍റേജ് മോഡലുകളായാണ് കണക്കാക്കുക. മുൻഗാമികളേക്കാള്‍ കനം കുറഞ്ഞ കേസും 30% വലിയ ഡിസ്പ്ലേയുമുള്ള വാച്ചായിരുന്നു ആപ്പിള്‍ വാച്ച് സീരീസ് 4.അടുത്തിടെ പുറത്തിറങ്ങിയ വാച്ച് ഒഎസ് 11 അപ്‌ഡേറ്റ് സീരീസ് 5, ആപ്പിൾ വാച്ച് എസ്ഇ എന്നിവയ്‌ക്കൊപ്പം സീരീസ് 4ലും ലഭ്യമായിരുന്നില്ല, ഇതിനോടൊപ്പം 2019 മെയില്‍ പുറത്തിറങ്ങിയ 15 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലും ആപ്പിള്‍ വിന്‍റേജ് ലിസ്റ്റില്‍ ചേര്‍ത്തു.

എന്താണ് ആപ്പിള്‍ വിന്‍റേജ് പ്രോഡക്ട്?

ഒരു ആപ്പിള്‍ പ്രോഡക്ട് അവസാനമായി വിൽപ്പനയ്ക്ക് ലഭ്യമായത് അഞ്ച് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണെങ്കില്‍ അതിനെയാണ് വിന്‍റേജ് പ്രോഡക്ടായി കണക്കാക്കുന്നത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാലും പ്രോഡക്ടിന്‍റെ പാര്‍ട്സ് ലഭ്യമാണെങ്കില്‍ ആപ്പിളും ഓതറൈസ്ഡ് സര്‍വീസ് പ്രൊവൈഡേഴ്സും ഇത്തരം പ്രോഡക്ടുകള്‍ക്ക് റിപ്പയര്‍ ലഭ്യമാക്കാറുണ്ട്. വാച്ച് സീരീസ് 2നേയും കഴിഞ്ഞ നവംബറില്‍ വിന്‍റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആപ്പിള്‍ വാച്ച് സീരീസ് 2 ( അലൂമിനിയം സെക്കന്‍ഡ് ജെനറേഷന്‍)38mm , ആപ്പിള്‍ വാച്ച് വാച്ച് സീരീസ് 2( അലൂമിനിയം സെക്കന്‍ഡ് ജെനറേഷന്‍)42mm, ആപ്പിള്‍ വാച്ച് വാച്ച് സീരീസ് 2( സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സെക്കന്‍ഡ് ജെനറേഷന്‍)38mm, ആപ്പിള്‍ വാച്ച് വാച്ച് സീരീസ് 2( സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സെക്കന്‍ഡ് ജെനറേഷന്‍)42mm തുടങ്ങിയ മോഡലുകളാണ് ആപ്പിളിന്‍റെ ഒബ്സലീറ്റ് ലിസ്റ്റിലുള്ള പ്രമുഖര്‍.

എന്താണ് ഒബ്സലീറ്റ് പ്രോഡക്ട് ?

ഏഴുവര്‍ഷത്തിനുമുന്‍പ് വില്‍പന നിര്‍ത്തിയ ആപ്പിള്‍ പ്രോഡക്ടുകളാണ് ഒബ്സലീറ്റ് പ്രോഡക്ടുകള്‍.ഒബ്‌സലീറ്റ് പ്രോഡക്ടുകള്‍ക്കുള്ള ഹാർഡ്‌വെയർ സേവനങ്ങൾ ആപ്പിൾ അവസാനിപ്പിക്കും, കൂടാതെ ഉപഭോക്താക്കള്‍ക്ക് അത്തരം ഡിവൈസുകൾക്കുള്ള പാര്‍ട്സുകള്‍ ഓർഡർ ചെയ്യാനുമാകില്ല. എന്നാല്‍ മാക് ലാപ്ടോപുകള്‍ക്ക് മാത്രം അവയുടെ പാര്‍ട്സുകള്‍ ലഭ്യമാണെങ്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമായി പത്തുവര്‍ഷം വരെ ബാറ്ററി സര്‍വീസ് ലഭിക്കും.

ENGLISH SUMMARY:

apple adds these watch and macbook models to vintage list