പ്രതീകാത്മക ചിത്രം
ഫോള്‍ഡബിള്‍ ഫോണില്ലാത്തതിന്‍റ പേരില്‍ ഏറെ പഴികേട്ട കമ്പനിയാണ് ആപ്പിള്‍. ലോകത്തിലെ തന്നെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായി നിലനില്‍ക്കുമ്പോഴും ഫോള്‍ഡബിള്‍ ഫോണുകള്‍ ആപ്പിളിന്‍റെ ബലഹീനതയായിരുന്നു. പ്രധാന എതിരാളിയായ സംസങ് അത് മുതലെടുത്തിരുന്നു എന്നും വേണമെങ്കില്‍ പറയാം. സാംസങ്ങിന്‍റേതായി പുറത്തിറങ്ങിയ ഗാലക്സി Z ഫോള്‍ഡ് സീരീസും, Z ഫ്ലിപും ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വാധീനം സൃഷ്ടിച്ചിരുന്നു.ഇപ്പോഴിതാ അപ്പിള്‍ പുതിയ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 2026 അവസാനത്തോടെ ഏകദേശം 2,500 ഡോളര്‍ വിലമതിക്കുന്ന പ്രീമിയം മോഡലുമായി ഫോള്‍ഡബിള്‍ സ്മാർട്ട്‌ഫോൺ വിപണിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഫോള്‍ഡബിള്‍ ഫോണിന്‍റെ സ്പെസിഫിക്കേഷന്‍സ് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുന്നു.7.8 ഇഞ്ചിന്‍റെ ഇന്നര്‍ ഡിസ്പ്ലേ,5.5ഇഞ്ചിന്‍റെ ഔ്ടര്‍ സ്ക്രീന്‍, ടച്ച് ഐഡി, ടൈറ്റാനിയം അലോയ് കേസിങ് എന്നിവയാവും പ്രധാന ഫീച്ചറുകള്‍ എന്നാണ് സൂചന. ആദ്യഘട്ടത്തിൽ 3-5 മില്യൺ യൂണിറ്റുകളുടെ നിർമ്മാണം ലക്ഷ്യമിടുന്നുണ്ട്. ഏകദേശം ₹2,17,500 ഇന്ത്യന്‍ രൂപയ്ക്കായിരിക്കും ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇത് പ്രധാന എതിരാളിയായ സാംസങ്ങിന്‍റെ ഗാലക്സി Z ഫോള്‍ഡ് 6 ന്‍റെ വിലയേക്കാള്‍ 600 ഡോളര്‍ കൂടുതലാണ്.
ഫോൾഡബിൾ ഐഫോണിൽ ടച്ച് ഐഡി തിരിച്ചെത്തുമെന്നും റിപ്പോർട്ടുകളുണ്ട്, ഇത് സൈഡ് ബട്ടണായി ലഭിക്കും. ഡിവൈസിന് കട്ടി കൂടുതലുള്ളതിനാൽ ഫേസ് ഐഡി ഉൾപ്പെടുത്താനാകില്ലെന്ന് കരുതുന്നു. കൂടാതെ, ഈ മോഡലിൽ ഡ്യുവൽ-ലെൻസ് റിയർ ക്യാമറ, സ്റ്റെയിൻലസ് സ്റ്റീൽ, ടൈറ്റാനിയം എന്നിവയൊന്നിച്ച് രൂപകൽപ്പന ചെയ്ത ഹിഞ്ച് എന്നിവയും ഉണ്ടാകും. 2025-ന്‍റെ രണ്ടാം പാദത്തിലായിരിക്കും അന്തിമ സ്‌പെസിഫിക്കേഷനുകൾ നിർണ്ണയിക്കുക. 2026-ന്‍റെ നാലാം പാദത്തിൽ ഉൽപാദനം ആരംഭിക്കുകയും ചെയ്യും. 2026-ൽ ആരംഭിക്കുന്ന ആദ്യ ഡെലിവറികൾ 3-5 മില്യൺ യൂണിറ്റുകൾ മാത്രം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിള്‍ 2014 മുതൽ ഫോള്‍ഡബിള്‍ ഐഫോണിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ നടത്തുന്നുണ്ട്. ഇതിനെ ഒരു യഥാർത്ഥ AI-ആധാരിത ഡിവൈസായി പുറത്തിറക്കാനാണ് പ്ലാന്‍. വലിയ സ്ക്രീനുകൾ AI അനുഭവം മെച്ചപ്പെടുത്തുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.ആയതിനാല്‍ മൾട്ടി ടാസ്കിംഗ് മെച്ചപ്പെടുത്താൻ കഴിയുമെന്ന് ആപ്പിള്‍ കരുതുന്നത്.