ജീവിതം ഒരു കൊച്ചുസ്ക്രീനിലേക്ക് ഒതുങ്ങുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. പുറത്തു വരുന്ന കണക്കുകള്‍ അത് ശരിവയ്ക്കുന്നു. സ്മാര്‍ട്ട് ഫോണില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ഫിക്കിയും ഇവൈയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂറാണ് സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത്. ഇതില്‍ ഏതാണ്ട് 70 ശതമാനവും സോഷ്യല്‍ മീഡിയ, ഗെയിമിങ്, വീഡിയോ എന്നിവയ്ക്കുവേണ്ടിയും.
ടിവി ചാനലുകളെ മറികടന്ന് ഡിജിറ്റല്‍ ചാനലുകള്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം കുറയുകയും ഇന്ത്യയുടെ അനിമേഷന്‍, വിഎഫ്എക്‌സ് ഔട്ട്‌സോഴ്‌സിങ് എന്നിവയ്ക്കുള്ള ആഗോള ആവശ്യം ദുര്‍ബലമായെന്നും വരുമാന വളര്‍ച്ച മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരസ്യമേഖല 8.1 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. ഇവന്റുകള്‍ 15 ശതമാനം വളര്‍ന്നു. ഇത് ആദ്യമായി 10,000 കോടി രൂപ മറികടന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.