2023 ല്‍ കണ്ണൂരില്‍ ദൃശ്യമായ സൂപ്പര്‍മൂണ്‍.

2023 ല്‍ കണ്ണൂരില്‍ ദൃശ്യമായ സൂപ്പര്‍മൂണ്‍.

TOPICS COVERED

ചന്ദ്രനെ ഏറ്റവും അടുത്ത് സുന്ദരമായി കാണണോ.. ഇന്ന് മറക്കാതെ ആകാശത്ത് നോക്കാം. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ ദൃശ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. തിങ്കളാഴ്ച 11.56 ന്  ആകാശത്ത് സൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം കാണാം. മൂന്ന് ദിവസത്തേക്കോളം ആകാശത്ത് സൂപ്പർമൂൺ ദൃശ്യമാകും. 

ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തു നൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണാണ് സൂപ്പർമൂൺ എന്ന് പറയുന്നത്. ഈ വർത്തെ ഏറ്റവും വലുപ്പവും തിളക്കമുള്ളതുമായ പൂർണചന്ദ്രനിൽ ഒന്നാണ് ഇത്തവണത്തേക്ക്. നാല് പൂർണ ചന്ദ്രാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. ബ്ലൂമൂൺ എന്നാണ് പേരെങ്കിലും ചന്ദ്രന് നീല നിറമുണ്ടാകില്ല.  ശരാശരി രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ബ്ലൂ മൂൺ പ്രതിഭാസം സംഭവിക്കാമെന്ന് നാസ പറയുന്നു. എന്നാൽ സൂപ്പർമൂണിനൊപ്പം ബ്ലൂമൂൺ എത്തുന്നത് ‌രണ്ട് പതിറ്റാണ്ടിലൊരിക്കലാണ്.

ഈ ചന്ദ്രഗ്രഹണം അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലാകും കൂടുതൽ ദൃശ്യമാകുക. ഭൂമിക്കേറ്റവും അടുത്തായി ചന്ദ്രനെ കാണാനാവുന്നത് പക്ഷേ ഒക്ടോബറിലെ സൂപ്പർമൂൺ സമയത്താവും. സെപ്റ്റംബർ17, നവംബർ 15, ഒക്ടോബർ 17 എന്നി ദിവസങ്ങളിലെ ചന്ദ്രൻ സൂപ്പർമൂണായിരിക്കും. സെപ്റ്റംബർ 17 ന് ഭാഗിക ചന്ദ്രഗ്രഹമണായിരിക്കും.  

എന്താണ് സൂപ്പർമൂൺ

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘ വൃത്താകൃതിയിലായതിനാൽ ഭൂമിയുമായുള്ള ചന്ദ്രൻറെ അകലം സമയത്തിനനുസരിച്ച് മാറും. ഇത്തരത്തിൽ ചന്ദ്രൻ ഭൂമിയോട് എറ്റവുമടുത്തുവരുന്ന സമയമാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. സാധാരണ പൗർണമിയെക്കാൾ വലിപ്പവും തിളക്കവും സൂപ്പർ മൂൺ സമയത്ത് ചന്ദ്രനുണ്ടാകും. എട്ട് ശതമാനത്തോളം അധികം വലിപ്പവും 16 ശതമാനത്തോളം അധികം പ്രകാശവും ആ സമയം ചന്ദ്രനുണ്ടായേക്കാം. 3.5ലക്ഷം കിലോമീറ്ററാണ് എറ്റവും അടുത്തെത്തുന്ന സമയം ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം . അകന്നിരിക്കുമ്പോൾ അത് നാലുലക്ഷം കിലോമീറ്റർവരും.

ENGLISH SUMMARY:

Supermoon can be seen in the sky from Monday 11.56 PM