നിങ്ങളുടെ അടുത്ത് ഒരു അലർജി രോഗി ഗുരുതരാവസ്ഥയിൽ ആണോ? ആ രോഗിക്ക് ബുദ്ധിമുട്ട് പറയാൻ കഴിഞ്ഞില്ലെങ്കിലും അയാളുടെ സ്മാർട്ട് വാച്ച് ഇനി ചുറ്റുമുള്ളവർക്ക് മുന്നറിയിപ്പ് തരും. മനുഷ്യ ശരീരത്തിലെ അലർജി സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിന് സ്മാർട്ട് വാച്ചിൽ ഉപയോഗിക്കാവുന്ന ‘അലർട്ട്’ ആപ് എന്ന ആശയവുമായി എത്തിയിരിക്കുകയാണ് കാസർകോട് കളനാട് സ്വദേശിയായ വിദ്യാർഥി ആയിഷ ഫസലുറഹ്മാൻ