ചാന്ദ്രയാന്‍–3 ദൗത്യത്തിന്റെ വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ കൂട്ടുകാരന്‍ വരുന്നു. അമേരിക്കയിലെ സ്വകാര്യ കമ്പനിയുടെ അഥീന ലാന്‍ഡര്‍ ഇന്നു രാത്രി പത്തുമണിയോടെ വിക്രം ലാന്‍ഡറിനു സമീപത്തിറങ്ങും. നാലു ദിവസത്തിനിടെ ചന്ദ്രോപരിതലത്തിലെത്തുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയുടെ ലാന്‍ഡറാണ് അഥീന.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യമായിറങ്ങിയ വിക്രം ദൗത്യങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരു മൈല്‍കുറ്റിയായി പ്രവര്‍ത്തിക്കുകയണിപ്പോള്‍. ലാന്‍ഡറിലുള്ള റിട്രോ റിഫ്ളെക്ടറെന്ന ഉപകരണാണുസദാ ഇരുള്‍വീണ ധക്ഷിണ ധ്രുവത്തിലെ ശിവശക്തിപോയിനെ അടയാളപ്പെടുത്തുന്നത്. ഒറ്റയ്ക്കു കഴിയുന്ന ലാന്‍ഡറിനു കൂട്ടുകാരനെത്തുന്നത് അങ്ങ് അമേരിക്കയില്‍ നിന്നാണ്.
ഇന്റ്യൂറ്റീവ് മെഷീന്‍സെന്ന സ്വകാര്യ കമ്പനിയുടെ ഐ.എം.–2 ദൗത്യത്തിലുള്ള അഥീന ലാന്‍ഡറാണു സോഫ്റ്റ് ലാന്‍ഡിങിനു തയാറായി ചന്ദ്രനെ വലംവെയ്ക്കുന്നത്. നാസയ്ക്കുവേണ്ടി ചാന്ദ്ര പര്യവേഷണം നടത്തുന്ന സ്വകാര്യ കമ്പനികളില്‍ ഒന്നാണ് ഇന്റ്യൂറ്റീവ് മെഷീന്‍സ്. ഐസ് രൂപത്തില്‍ ദക്ഷിണ ധ്രുവത്തില്‍ വെള്ളമുണ്ടോയെന്നാണു പരതുന്നത്. കഴിഞ്ഞ ഞായറാഴ്ച മറ്റൊരു സ്വകാര്യ കമ്പനിയായ ഫയര്‍ ഫ്ലൈ എയറോസ്പേസിന്റെ ബ്ലൂഗോസ്റ്റ് പേടകവും ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിരുന്നു.