ആകാശത്ത് 'പെൺത്തിളക്കം' തീർത്ത് ബ്ലൂ ഒറിജിൻ്റെ എൻ.എസ്–31 ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയായി. യാത്രികർ എല്ലാവരും വനിതകളായിരുന്നു എന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത. ബഹിരാകാശത്തേക്ക് പറന്നുയർന്ന ക്രൂ കാപ്സ്യൂൾ കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പത്ത് മിനുറ്റോളം നീണ്ട യാത്രയ്ക്ക് ശേഷം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. യാത്രികരെല്ലാവരും സുരക്ഷിതരാണെന്ന് ബ്ലൂ ഒറിജിൻ അറിയിച്ചു. ഇത്, ബഹിരാകാശ ചരിത്രത്തിൽത്തന്നെ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു.