TOPICS COVERED

ക്രിസ്മസിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഗൾഫ് രാജ്യങ്ങളും. ക്രിസ്മസിന്റെ വരവറിയിച്ചു പള്ളികളിൽ ക്രിസ്മസ് വിളംബര ഗാനശുശ്രൂഷകൾ നടന്നു. വീടുകൾ തോറും കയറി കരൾ സംഘങ്ങളും സജീവുമായി. ഭാഷകളും ദേശങ്ങളും വ്യത്യസ്തമായിരുന്നെങ്കിലും പാടിയതെല്ലാം ക്രിസ്തുവിന്റെ തിരുജനനത്തെക്കുറിച്ചായിരുന്നു.

ദേശ ഭാഷ അതിരുകൾ സംഗീതത്തിന്റെ മാസ്മരികതയിൽ അലിഞ്ഞില്ലായി.  ദുബായ് മാർത്തോമ്മാ യുവജന സംഖ്യം ഒരുക്കിയ കൗക്കുബോ ക്രിസ്മസ് വിളംബര ഗാനശുശ്രൂഷയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായക സംഘങ്ങൾ അണിനിരന്നത് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, ചൈനീസ്, തഗലോഗ് (ഫിലിപ്പീൻസ്), സുറിയാനി, ആഫ്രിക്കൻ അറബിക് ഭാഷകളിലുള്ള ക്രിസ്മസ് കാരളുകളാണ് കൗക്കുബോയിൽ അവതരിപ്പിച്ചത്. ക്രിസ്തുവിന്റെ ജനനം വിളംബരം ചെയ്ത നക്ഷത്രമാണ് കൗക്കുബോ. കൗക്കുബോ കാട്ടിയ വഴിയിലൂടെയാണ് വിദ്വാന്മാർ യേശുപിറന്ന കാലിത്തൊഴുത്തിലെത്തിയത്. ക്രിസ്മസ് വിളംബരം ചെയ്യുന്ന സഭൈക്യ സംഗീത സന്ധ്യ എന്ന നിലയിലാണ് പരിപാടിക്ക് കൗക്കുബോ എന്നു പേരിട്ടിരിക്കുന്നത്

ഗാനസന്ധ്യ ഓർത്തഡോക്സ് സഭ കൊൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സഭ കുന്നംകുളം മലബാർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് അധ്യക്ഷനായിരുന്നു. ദുബായ് മാർത്തോമ്മാ പള്ളി ഗായക സംഘം, സെയിന്റ് മിനാ കോപ്റ്റിക് ഓർത്തഡോക്സ് ക്വയർ, വിവിധ രാജ്യങ്ങളിൽ നിന്നും ഭാഷകളിൽ നിന്നുമുള്ള ഗായകർ ഉൾപ്പെട്ട ജോയിഫുൾ സിങ്ങേഴ്സ്, ദുബായ് മാർത്തോമ്മാ ജൂനിയർ ക്വയർ, ദുബായ് ചൈനീസ് ഗോസ്പൽ ചർച്ച്, സെന്റ് മേരീസ് ഫിലിപ്പിനോ കമ്യൂണിറ്റി ക്വയർ, ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്വയർ, മേരാക്കി ദ് മ്യുസിക് മാനിഫെസ്റ്റേഴ്സ്, അബുദാബി ലിവിങ് വാട്ടർ ചർച്ച ക്വയർ എന്നിവരാണ് കാരളുകൾ അവതരിപ്പിക്കാനായി അണിനിരന്നത്. പരിപാടിയോട് അനുബന്ധിച്ച് ക്രിസ്മസ് ട്രീ മൽസരവും സംഘടിപ്പിച്ചിരുന്നു. പള്ളിയിലെ 36 പ്രെയർ ഗ്രൂപ്പുകളെ എട്ട് സോണുകളായി തിരിച്ചായിരുന്നു മൽസരം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനവും വിതരണവും ചെയ്തു.

യുഎഇയിലെ ആദ്യ സിഎസ്ഐ ദേവാലയമായ ദുബായ് സിഎസ്ഐ മലയാളം ഇടവകയിലും ക്രിസ്മസ് ഗാന ശുശ്രൂഷ നടന്നു. ഇടവക വികാരി റവ. രാജു ജേക്കബ് ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.  ഇടവകയും ഗായകസംഘവും സ്ഥാപിതമായിട്ട് ഇത് അൻപതാം വർഷമാണെന്ന പ്രത്യേകതയും ഇക്കൊല്ലത്തെ കാരൾ സർവീസിനുണ്ട്. ഇ.ജ. മാത്യുവിന്റെ നേതൃത്വത്തിൽ 12 അംഗങ്ങളുമായി തുടങ്ങിയ ക്വയർ ടീമിൽ ഇന്ന് 99 പേരുണ്ട്.

അതേസമയം വീടുകൾ തോറും കയറി ഇറങ്ങി കരൾ സംഘങ്ങളും ദുബായിൽ സജീവമാണ്.  ദുബായിലെ ഏറ്റവും വലിയ വില്ല സമുച്ചയങ്ങളിൽ ഒന്നായ വില്ലനോവയിലെ സന്ധ്യമയങ്ങിയാലുള്ള കാഴ്ചയാണിത്. നാട്ടിലെ ക്രിസ്മസ് രാവുകളെ ഓർമിപ്പിക്കും ഇവരുടെ ആഘോഷങ്ങൾ. സാന്തക്ലോസും, നക്ഷത്രങ്ങളും ആയി കുഞ്ഞുങ്ങളും മുതിർന്നവരും പാട്ടും മേളവുമായി  ക്രിസ്ത്മസ് സന്ദേശം മറ്റുള്ളവരിൽ എത്തിക്കുകയാണ്. ക്രൈസ്തവരുടെ തിരുനാൾ ആഘോഷത്തിനപ്പുറം  ലോകമെമ്പാടുമുള്ള ജനങ്ങൾ കൊണ്ടാടുന്ന ആഘോഷമാണ് ക്രിസ്മസ്. ജാതി മത രാഷ്ട്ര ഭേദമന്യ തിരുപ്പിറവിയുടെ സന്തോഷവും സന്ദേശവും പകർന്ന് നൽകി സഹവർത്തിത്തന്റെ വലിയ മാതൃകയായി ക്രിസ്മസിനെ വരവേൽക്കുന്ന തിരക്കിലാണ് എല്ലാവരും

ENGLISH SUMMARY:

Gulf this week on gulf christmas season