മഴവിൽ അർമാദത്തിന്റെ ലഹരിയിൽ ആയിരുന്നു പോയവാരം ഷാർജ. പാട്ടും നൃത്തവും പൊട്ടിച്ചിരികളുമായി ആസ്വാദകരുടെ മനംനിറച്ചു മഴവിൽ മനോരമ ഒരുക്കിയ സംഗീതനിശ. ഷാർജ എക്സ്പോ സെന്ററിൽ നാലരമണിക്കൂറിലേറെ നീണ്ടുനിന്ന കലാവിരുന്ന് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത് സ്റ്റീഫൻ ദേവസിയുടെയും മാസ്മരിക സംഗീത വിരുന്നോടെയായിരുന്നു തുടക്കം പിന്നാലെ സ്വതസിദ്ധമായ ശൈലിയിൽ സദസിനെ ഇളക്കി മറിച്ച് ആര്യ ദയാലെത്തി. സ്റ്റീഫൻ ദേവസിയുമായി ചേർന്നുള്ള ജാമിങ് ആസ്വാദകരുടെ മനം കവർന്നു
ഷാർജയെ പാട്ടുപോലെ കയ്യിലെടുത്ത കാർത്തിക് എല്ലാവരെയും നൃത്തം ചെയ്യിച്ചാണ് സംഗീതപെരുമഴതീർത്തത്. ഒപ്പം സ്റ്റീഫൻ ദേവസിയും കൂടി ചേർന്നപ്പോൾ സദസ് ആവേശത്തിലായി കാർത്തിക്കിക്കൊപ്പം ചേർന്ന് പാടി,, പിന്നെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ മധുരഗാനങ്ങളിലേക്ക് കടന്ന് വിജയ് യേശുദാസ്. മെലഡിയിൽ നിന്ന് ഫാസ്റ്റ് നമ്പറുകളിലേക്ക് കടന്നതോടെ സദസും ആവേശത്തിലായി. പാട്ടും നൃത്തവുമായി വിജയ് സദസിലേക്കിറങ്ങിയതോടെ ആവേശം ഇരട്ടിയായി
നാലരമണിക്കൂറിലേറെ നീണ്ട സംഗീതരാവിന്റെ മുഖ്യ പ്രായോജകർ ഐസിഎൽ ഫിൻകോർപ്പും കോറൽ പെർഫ്യൂംസുമായിരുന്നു. പതിവ് കളി ചിരികളുമായി ആസ്വാദകരുടെ മനം കവർന്ന് റിമി ടോമി. പാട്ടിനൊപ്പം അതിമനോഹരമായ നൃത്തവും കാഴ്ചവച്ചാണ് റിമി മടങ്ങിയത്. അതിനിടെ അപ്രതീക്ഷിതമായി ബേസിൽ ജോസഫും ലിജോമോളും വേദിയിലെത്തിയത് സദസിന് കൗതുകമായി.
നൃത്തവിസ്മയംതീർത്തു അന്ന പ്രസാദും കക്കൂവും ദീപയും ചേർന്നപ്പോൾ കാണികൾക്കും ആവേശം. മുഖ്യപ്രായോജകർക്കൊപ്പം ഭീമ ജ്വല്ലേഴ്സും ഇൻഡക്സ് എക്സ്ചേഞ്ചും പരിപാടിയുടെ ഭാഗമായി. ബോളിവുഡിലെ പ്രിയ ഗാനങ്ങളും നാടൻ പാട്ടുമൊക്കെയായി അമൃതസുരേഷും വേദിയിൽ നിറഞ്ഞുനിന്നു. സ്റ്റീഫനൊപ്പം ഗായകരും നർത്തകരും ചേർന്നൊരുക്കിയ കലാശക്കൊട്ടിൽ കൂടെ പാടിയും ആടിയും സദസും പങ്കുചേർന്നു. രാത്രി വൈകി 12ന് പരിപാടി അവസാനിക്കുമ്പോഴും നൃത്തവും മേളവുമായി സദസ് നിറഞ്ഞ് തന്നെ.