യുഎഇയുടെ സാംസ്കാരിക പ്രതീകമാണ് ഷാർജയിലെ മലീഹ. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ വർഷം മെയ് മാസമാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷണൽ പാർക്ക് പ്രഖ്യാപിച്ചത്. ഇവിടെയെത്തിയാൽ ചരിത്രവും പ്രകൃതിയും സാഹസികതയുമെല്ലാം അടുത്തറിയാം. സംരക്ഷണവേലിയുടെ നിർമാണം കൂടി പൂർത്തീകരിച്ചതോടെ കം ക്ലോസർ എന്ന ക്യാംപെയിനുമായി സഞ്ചാരികളെ സ്വാഗതം ചെയ്ത് മെലീഹ ദേശീയോദ്യാനം.
വർഷങ്ങൾ നീളുന്ന പ്രദേശത്തെ മനുഷ്യകുടിയേറ്റത്തിന്റ ചരിത്രപശ്ചാത്തലം അടുത്തറിയാനുള്ള അവസരമൊരുക്കുന്ന മെലീഹയുടെ വിശേഷങ്ങൾ രാജ്യത്തിനകത്തെന്ന പോലെ രാജ്യാന്തരതലത്തിൽ കൂടി പ്രചരിപ്പിക്കുകയാണ് കം ക്ലോസർ ക്യാംപെയിൻ. മലീഹ ആർക്കിയോളക്കിൽ സെന്ററിലെ മ്യൂസിയത്തിലെത്തിയാൽ ആ ചരിത്രം അറിയാം. ചരിത്രശേഷിപ്പുകൾ കാണാം.
നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരികവിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഖനനം ചെയ്തു കണ്ടെത്തിയിട്ടുണ്ട് മലീഹയിൽ. മേഖലയിലെ തന്നെ ഏറ്റവും പുരാതനമായ ചരിത്രസ്മാരകവും നരവംശശാസ്ത്രത്തിന്റെ 200 വർഷത്തോളം പിന്നിലേക്കുള്ള ശേഷിപ്പുകളും കണ്ടെത്തിയ മെലീഹ, യുനെസ്കോയുടെ ലോകപൈതൃകപട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ചരിത്രം, പ്രകൃതി, വാനനിരീക്ഷണം, സംസ്കാരം, സാഹസികത എന്നിങ്ങനെ അഞ്ച് വ്യത്യസ്ത തീമുകളിലായാണ് മെലീഹയുടെ പുതിയ ക്യാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചരിത്രവും പൈതൃകവും അടിസ്ഥാനമാക്കിയുള്ള ആർക്കിയോമോഗ് , ജബൽ ബുഹൈസ് ട്രക്കിങ്, ആർക്കിയോളജിക്കൽ ടൂർ എന്നിങ്ങനെ ധാരാളം അനുഭവങ്ങൾ മെലീഹയിലുണ്ട്. ഇതിനെ ആസ്പദമാക്കിയാണ് 'കം ക്ലോസർ ടു ഹിസ്റ്ററി' എന്ന ആശയം രൂപപ്പെടുത്തിയിരിക്കുന്നത്.
മ്യൂസിയത്തിൽ നിന്ന് അറിഞ്ഞ വിവരങ്ങൾ കോർത്തിണക്കി.. പലയിടങ്ങളിലായി ഒളിച്ചുവച്ച ക്ലൂകളിലൂടെ സന്ദർശകരെ സ്വയം മെലീഹയെ അടുത്തറിയാം പ്രോൽസാഹിപ്പിക്കുന്നതാണ് ട്രഷർ ഹണ്ട്. സന്ദർശകരുടെ കൗതുകത്തിനൊപ്പം ഉൽസാഹത്തോടെ ഒപ്പം ചേരുന്ന ജീവനക്കാരാണ് മെലീഹയുടെ കരുത്ത്പാരാഗ്ലൈഡിങും മരുഭൂമിയിലെ 4x4 യാത്രകളും ബഗി യാത്രകളുമെല്ലാം സമ്മേളിക്കുന്ന മെലീഹയിലെ സാഹസികതയിലേക്ക് വിരൽചൂണ്ടുന്ന 'കം ക്ലോസർ ടു അഡ്വഞ്ചർ എന്ന തീമാണ് മറ്റൊരു ആകർഷണം