ജൂലൈ 20 ..പൂനൈയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ചാര്‍ട്ടേട് അക്കൗണ്ടന്‍റ് ആയ ഒരു പെണ്‍കുട്ടി , 27 വയസുകാരി അന്ന സെബാസ്റ്റ്യന്‍ .. ഒാഫീസിലെ നീണ്ടജോലികഴിഞ്ഞ് മാനസീകസമ്മര്‍ദത്തില്‍ താമസസ്ഥലത്തേക്ക് ഒാടിയെത്തിയ ആ പെണ്‍കുട്ടി വസ്ത്രം പോലും മാറാതെ കട്ടിലിലേക്ക് തളര്‍ന്നുവീഴുന്നു..വൈകാതെ ആ രാത്രി തന്നെ അവള്‍ക്ക് ഹൃദയാഘാതമുണ്ടായി ആശുപത്രിയിലേക്ക് മാറ്റുന്നു..വിവരമറിഞ്ഞ് കൊച്ചിയില്‍ നിന്ന് അന്നയുടെ ബന്ധുക്കള്‍ എത്തുന്നതിന് മുമ്പ് അവള്‍ ഈ ലോകത്തോട് വിടപറയുന്നു.പക്ഷേ അതൊരു പെണ്‍കുട്ടിയുടെ മരണം മാത്രമായിരുന്നു അന്ന്..പക്ഷേ ദിവസങ്ങള്‍ക്കിപ്പുറം മകള്‍ തുറന്നു പറഞ്ഞ കമ്പനിയിലെ ദുരിതകഥകളും ജോലിഭാരവും തുറന്നു പറഞ്ഞ് അവളുടെ അമ്മ കമ്പനിയിലേക്ക് ഒരു കത്തെഴുതി..ആ കത്തിലെ ഒരമ്മയുടെ തുറന്നുപറച്ചിലുകളുടെ ചുവടുപിടിച്ച് സോഷ്യല്‍മീഡിയയില്‍ അന്ന സെബാസ്റ്റ്യന്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അന്നയുടെ ജോലിസ്ഥലത്തെ മാത്രം കഥകളല്ല ചര്‍ച്ച ചെയ്യപ്പെടുന്നത് , കോര്‍പ്പറ്റേറ്റ് കമ്പനികളില്‍ ജോലിക്കാര്‍ക്ക് പ്രഷര്‍ കുക്ക് ജോബ് സമ്മാനിക്കുന്ന തൊലിലിടസംസ്കാരത്തെക്കുറിച്ചാണ്...