Snow-coverd-Europe

അസഹനീയമായ മഞ്ഞുവീഴ്ചയിലും തണുപ്പിലും മരവിച്ച് നില്‍ക്കുകയാണ് യൂറോപ്പ്. മധ്യയൂറോപ്പെനിയും കിഴക്കന്‍ യൂറോപ്പിനെയുമാണ് കൊടുംശൈത്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ജര്‍മനിയും, ഓസ്ട്രിയയും, ഗ്രീസും സ്വിറ്റ്സര്‍ലാന്‍ഡുമെല്ലാം മഞ്ഞില്‍ പുതഞ്ഞിരിക്കുകയാണ്. തണുപ്പിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ മരിച്ചുവീഴുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.,

 

ഈ കാണുന്ന ചിത്രങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ആല്‍പ്സ് പര്‍വതനിരയുടെ താഴ്‌വാരത്തുള്ള ഒരു ഹോട്ടലില്‍ നിന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 2502 മീറ്റര്‍ ഉയരത്തിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്,  പിന്നിലുള്ള മഞ്ഞുമലയൊന്നാകെ ഇടിഞ്ഞ് റിസപഷന്‍ ഏരിയ അടക്കം ഹോട്ടലിന്റെ പകുതിഭാഗം മൂടിയിരിക്കുന്നു.

  ഹോട്ടലിനുള്ളിലുണ്ടായിരുന്നു നാലുപേര്‍ മഞ്ഞിനുള്ളില്‍ മരവിച്ച് മരിച്ചു. മൂന്നുപേരെ ഇവിടെ കാണാനില്ല. മഞ്ഞുകട്ടകള്‍ നീക്കം ചെയ്ത് അവര്‍ക്കായുള്ള തിരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍. സ്വിറ്റ്സര്‍ലാന്‍ഡ് മാത്രമല്ല മധ്യയൂറോപ്പാകെ മഞ്ഞില്‍ പുതഞ്ഞിരിക്കുകയാണ്. അതിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഒടുവില്‍ പുറത്തുവന്ന ഈ വെതര്‍ മാപ്പ്

ആര്‍ട്ടിക്ക് മേഖലയില്‍ നിന്നുള്ള ശീതക്കാറ്റ് യൂറോപ്പിലേക്ക് വീശിതുടങ്ങിയത് ജനുവരി ആദ്യവാരത്തോടെയാണ്.  കാലാവസ്ഥാ വ്യതിയാനം പതിവില്‍ നിന്ന് വിപരീധമായി കാറ്റിന്റെ ശക്തി വര്‍ധിപ്പിച്ചു.

ആല്‍പ്സ് പര്‍വതനിരകള്‍ക്ക് കാറ്റിനെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കുമൊപ്പം പര്‍വത്തിനുമുകളില്‍ നിന്ന് വമ്പന്‍ മഞ്ഞുപാളികള്‍ അടര്‍ന്ന് വീഴാനും തുടങ്ങി. ആല്‍പ്സിനോട് ചേര്‍ന്നുകിടക്കുന്ന രാജ്യങ്ങളെല്ലാം മഞ്ഞിനാല്‍ മൂടിയ അവസ്ഥയിലാണ്. 

ജര്‍മനിയും ഓസ്ട്രിയയുമാണ് മഞ്ഞുവീഴ്ചയുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. തെക്കന്‍ ജര്‍മനിയിലെ ബവേറിയന്‍ നഗരങ്ങള്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ടിരിക്കുന്നു. മ്യൂണിച്ചുംടക്കമുള്ള മേഖലകളില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകകായണ്.

ശരാശി മൈനസ് പത്ത് ഡിഗ്രിവരെ വരെയാണ് ഇവിടെ തണുപ്പ് അനുഭവപ്പെടുന്നത്. കട്ടികൂടിയ വസ്്ത്രങ്ങള്‍ ധരിച്ചിട്ടും രക്ഷയില്ലാതെ വന്നതോടെ ആരും വീടിനു പുറത്തിറങ്ങാറില്ല. ചൂട് ക്രമീകരിച്ച് വീടിനുള്ളില്‍ തന്നെ കഴിയുകയാണ്. സ്കൂളുകള്‍ക്ക് അവധികൊടുത്തിരിക്കുന്നു.

റോഡ് റയില്‍ ഗതാഗതം താറുമാറായ അവസ്ഥ. മ്യൂണിച്ച് വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിക്കേണ്ട 90 വിമാനങ്ങള്‍ റദ്ദാക്കി. ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്‌ഫുർട്ട് വിമാനത്താവളത്തിൽ നിന്ന് തുടര്‍ച്ചയായ അഞ്ചാദിവസം 120 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് ആഗോളതലത്തില്‍ ആകാശഗതാഗതത്തെയാകെ ബാധിച്ചിരിക്കുന്നു.

കെട്ടിടങ്ങളിലും റോഡുകളിലും അടിഞ്ഞ മഞ്ഞുപാളികള്‍ നീക്കം ചെയ്യാന്‍ സൈന്യം രംഗത്തിറങ്ങിയിരിക്കുകയാണ്. സ്വകാര്യവ്യക്തികള്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് മരങ്ങളെ വിഴുങ്ങിയ മഞ്ഞുപാളികള്‍ നീക്കം ചെയ്യുന്നു. കൊടുംശൈത്യത്തെയും മഞ്ഞുവീഴ്ചകളെയും ആഘോഷമാക്കിമാറ്റിയരും ഇവിടെയുണ്ട്. സ്ലെഡ് റേസാണ് ഇവരുടെ ഇഷ്ടവിനോദം.

ജര്‍മനികഴിഞ്ഞാല്‍ തണുപ്പിന്റെ കാഠിന്യം ഏറിയ രാജ്യം ഓസ്ട്രിയയാണ്. ജര്‍മന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഓസ്ട്രിയന്‍ നഗരമായ സാല്‍സ്ബര്‍ഗിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്.

വീടുകളും വാഹനങ്ങളും റോഡുകളുമെല്ലാം മഞ്ഞുപാളികളാല്‍ മൂടിയിരിക്കുന്നു. മൂന്ന് പേരുടെ മരണം ഇവിടെ സ്ഥിരീകരിച്ചു. നിരവധി ആളുകളെ കാണാനില്ല.  ആല്‍പ്സില്‍ നിന്ന് ഏത് നിമിഷവും മഞ്ഞ് പാളികള്‍ അടര്‍ന്നുവീഴുമെന്നതിനാല്‍ ഈ മേഖലയിലാകെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ് അധികൃതര്‍.

ലോവര്‍ ഓസ്ട്രിയയിലെ ഗോസ്റ്റില്ങ്  നഗരമാണ് മഞ്ഞ് വീഴ്ചയില്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകളെല്ലാം ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അടച്ചിരിക്കുകയാണ്. ശീതക്കാറ്റ് അതിശക്തമായതിനാല്‍ ഇവിടേക്ക് ഹെലിക്കോപ്റ്ററുകളും വരില്ല.ഗ്രീസിലെ തീരമേഖലയെയാണ് കൊടും ശൈത്യം ബാധിച്ചിരിക്കുന്നത്.

ഏഥന്‍സിലെ കടലോരങ്ങളെല്ലാം മഞ്ഞുപുതച്ചിരിക്കുകയാണ്.  നഗരത്തിലെ വ്യാപാരസ്ഥാനങ്ങളും കുട്ടിടകള്‍ക്കായുള്ള കളിസ്ഥലങ്ങളുമെല്ലാം തണുപ്പേറിയതിനാല്‍ അടച്ചിട്ടിരിക്കുന്നു.  മഞ്ഞിനൊപ്പം ഇടയ്ക്ക് കനത്ത മഴയും ഗ്രീസിന്റെ ദുരിതം ഇരട്ടിയാക്കുന്നു.  തുടരുന്ന ശൈത്യം ഇനി പിടികൂടാന്‍ പോകുന്നത് ബ്രിട്ടനെയാണ്. ശീതക്കാറ്റ് ബ്രിട്ടനിലെ പ്രധാന നഗരങ്ങളിലേക്ക് വീശിത്തുടങ്ങി. 

യൂറോപ്പില്‍ നിന്ന് എഷ്യയിലേക്ക് വന്നാല്‍ തണുപ്പുകാലം ഉല്‍സവമാണ്. പതിവുപോലെ വിഖ്യാതമായ  INTERNATIONAL ICE ADN SNOW FESTIVALന്റെ 35ാം പതിപ്പ് ഉ  ത്തരചൈനയിലെ ഹാര്‍ബിനില്‍  പൊടിപൊടിക്കുന്നു. ലോകത്തില്‍ തന്നെ ഏറ്റവും വലിയ ഐസ് ആന്‍ഡ് സ്നോ ഫെസ്റ്റിവല്‍ ആണ് ഹാര്‍ബിനിലെ മഞ്ഞുല്‍സവം.

ആദ്യകാലത്ത് ചൈനക്കാര്‍ മാത്രമായിരുന്നെങ്ങില്‍ ഇന്ന് തണുപ്പ് ഇഷ്ടപ്പെടുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷകണക്കിന് വിനോദ സഞ്ചാരികളാണ് ഓരോ വര്‍ഷവും ഹാര്‍ബിനില്‍ എത്തുന്നത്. റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന ഐസ് രൂപങ്ങളാണ് ഹാര്‍ബിന്‍ മഞ്ഞുല്‍സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ‌‌‌‌

മൈനസ് 40 ഡിഗ്രിവരെ തണുപ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നവര്‍ക്ക് ഹാര്‍ബിന്‍ ഇഷ്ടപ്പെടും.  600000 സ്ക്വയര്‍ മീറ്റര്‍ പ്രദേശത്താണ്  ഫെസ്റ്റിവല്‍ നടക്കുന്നത്. ലോകപ്രശസ്തമായ 100 കെട്ടിടങ്ങളുടെ ഐസില്‍ തീര്‍ത്ത ഭീമന്‍ മാതൃകകളാണ് ഇത്തവണത്തെ പ്രത്യേകത.

വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ കലാകാര്‍മാരാണ് ഇവ ഒരുക്കിയിരിക്കുന്നത്. കെട്ടിടങ്ങള്‍ക്കു മുകളില്‍ ഏറ്റവും ഉയരില്‍ തലെയെടുപ്പോടെ നില്‍ക്കുന്ന ബുദ്ധശില്‍പവും സഞ്ചാരികളെ  ആകര്‍ഷിക്കുന്നു.  ഐസ് ശില്‍പങ്ങള്‍ ദീപാലങ്കൃതമാവുമ്പോള്‍ ഭംഗി ഇരട്ടിയാവുന്നു.  

മേളയില്‍ ഒരുക്കിയിരിക്കുന്ന് ഐസ് റസ്റ്ററന്റുകള്‍ ചൂടേറിയ വിഭവങ്ങളുമായി ഭക്ഷണപ്രിയരെ സ്വാഗതം ചെയ്യുന്നു. മദ്യം ആസ്വദിക്കുന്നവര്‍ക്ക് ഭക്ഷണശാലകളോട് ചേര്‍ന്ന് മദ്യശാലകളും തുറന്നിരിക്കുന്നു.

ഐസ് പൂളിലുള്ള കുളി ഹാര്‍ബിന്‍ ഫെസ്റ്റിവലില്‍ എത്തുന്ന സാഹസികരെ കാത്തിരിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന വിനോദങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. മുപ്പത്തി അ​ഞ്ചാമത് ഹാര്‍ബിന്‍ ഫെസ്റ്റിവലില്‍ ഒരു വിവാഹവും നടന്നു. ജനുവരി ആദ്യ ആഴ്ചയില്‍ തുടങ്ങിയ മഞ്ഞുല്‍‌സവം ഒരു മാസത്തോളം നീളും