കാലവര്‍ഷവും മോദിജിയും ഒന്നിച്ച് കേരള തീരത്തെത്തിയ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് ഇന്നത്തെ തിരുവാ എതിര്‍വായിലേക്ക് സ്വാഗതം. ഇന്ന് ശാന്തിയും സമാധാനവും വാരിത്തൂകുന്ന ഒരു എപ്പിസോഡാണ് ഉദ്ദേശിക്കുന്നത്. 2019ലാണ് മെഡിറ്റേഷന് മോഡിറ്റേഷന്‍ എന്ന് പേര് വീണത്. അന്നും തിരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പായായിരുന്നു ജി മലകയറിയത്. അന്ന് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നായിരുന്നു പേരെങ്കില്‍ ഇപ്പോള്‍ ആരാധകര്‍ അതിനെ പരിഷ്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. നരേന്ദ്ര ദൈവദാസ് മോദി എന്ന് വിളിക്കാനാണ് അവര്‍ക്കിഷ്ടം. അവര്‍ എന്നു പറഞ്ഞാല്‍ മോദിയുടെ അനുചര വൃന്ദം. ബിജെപി നേതാവായ സംബിത് പത്രയൊക്കെയാണ് ഈ ഭക്തി പ്രസ്ഥാനത്തെ നയിക്കുന്നത്.