TOPICS COVERED

ഏയ്.. അങ്ങനെ വരാന്‍ വഴിയില്ലല്ലോ. വോട്ട് കുറഞ്ഞിട്ടില്ല. 2019ലെ ഒരു സീറ്റെന്ന് മാര്‍ജിന്‍ നിലനിര്‍ത്തുകയും ചെയ്തു. യുഡിഎഫിന് ഒരു സീറ്റ് കുറയുകയും ചെയ്തു. സത്യത്തില്‍ നമ്മള്‍ ജയിച്ചതല്ലേ സഖാവേ. നല്ല പരാജയം. അതുറപ്പിച്ചു അപ്പോ. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി ജയിക്കാതിരുന്നതാണ് വന്‍ അപകടത്തില്‍ നിന്ന് മലയാളിയെ രക്ഷിച്ചതെന്നും കണ്ടെത്തലുണ്ട്. പാര്‍ട്ടിയേയും. ഒരു സീറ്റൊക്കെ കിട്ടുന്നതിന്‍റെ ഒരു ഗുണം ഇതാണ്. വലിയ പരുക്കില്ലാതെ അങ്ങനെ അങ്ങ് പോയിക്കിട്ടും. അതുകൊണ്ട് നമ്മള്‍ തോറ്റിട്ടില്ല എന്നല്ലേ മാഷ് പറയാന്‍ വരുന്നത്. പരിമിതികളെ മനസിലാക്കുമ്പോഴാണ് വിജയത്തിന്‍റെ പടിവാതില്‍ മലര്‍ക്കെ തുറക്കപ്പെടുന്നത് എന്നാരോ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊന്നും പറയരുത്. പിണറായി സഖാവിന് പ്രധാനമന്ത്രിവരെ ആവാന്‍ സാധ്യത നമ്മള്‍ കണ്ടതല്ലേ. എന്നിട്ടിപ്പോ... പറഞ്ഞ് പറ്റിക്കായിരുന്നു ലേ..

Thiruva ethirva loksabha election 2024 cpm: