സ്വാഗതം പെരുന്നയിലേക്ക്. അവിടെ വല്യ ഒരു പരിപാടി നടക്കുന്നുണ്ട്. അതെ. നമ്മുടെ രമേശ് ചെന്നിത്തല നീണ്ട ഇടവേളയ്ക്ക് ശേഷം എന്‍എസ്എസ് ആസ്ഥാനത്തേക്ക് എത്തുകയാണ്. നീണ്ട എന്നുവച്ചാല്‍ പതിനൊന്നു കൊല്ലത്തിനുശേഷം. ചെന്നിത്തല മാത്രമല്ല. ആ സംഘത്തില്‍ വെള്ള ഷര്‍ട്ടും മുണ്ടും എടുത്തണിഞ്ഞ വലിയൊരു സംഘം തന്നെയുണ്ട്. അതിനിടയില്‍ പൂക്കളുള്ള ഷര്‍ട്ടിട്ട ഒരു നായരുകൂടി ഉണ്ടാവേണ്ടതാണ്. ദാ... അദ്ദേഹവുമുണ്ട്. പ്രതിപക്ഷവും ഭരണപക്ഷവും ആയ സ്ഥിതിക്ക് ഇനി വിയോജിപ്പുകളില്ല. യോജിപ്പുകളേയുള്ളു. അങ്ങനെ അവര്‍ കണ്ടുമുട്ടാന്‍ പോവ്വാണ് സുഹൃത്തുക്കളെ. ഒരു പതിറ്റാണ്ട് പിന്നിടുന്ന പിണക്കത്തിനുശേഷം അവര്‍ ഒന്നിക്കുകയാണ്. ഇനി പുതിയൊരു ലോകം പുതിയൊരു കാലം. വിഡിയോ കാണാം