ആകെ ഒരു ശോകമാണ്. തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ് ഫലമൊക്കെ വന്നു. ജയിച്ചവരെല്ലാം ജയിച്ചവരാണോ... തോറ്റവരെല്ലാം തോറ്റവരാണോ. ഈ സമയത്ത് നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം പഴയതൊന്നും അധികം ഓര്‍മിപ്പിച്ച് വേദനിപ്പിക്കാതിരിക്കുക എന്നതാണ് നാനൂറ് റണ്‍സ് നേടാന്‍ ഓടുമ്പോള്‍ വഴിയില്‍ വീണ് ഔട്ട് ആകുന്നത് എന്തൊരു ദ്രാവിഡാണ്. അതും ജി. പണികിട്ടി എന്നറിഞ്ഞതോടെയാണ് ഭരണഘടനയാണ് രാജ്യത്തിന്‍റെ പരമപ്രധാനമായ കാര്യം എന്നൊക്കെ മോദി തിരിച്ചറിഞ്ഞത്. അപ്പോള്‍ അധികാരത്തിന്‍റെ മറ്റേ ദണ്ഡൊന്നും കയ്യില്‍ ഇല്ലായിരുന്നു. പാര്‍ലമെന്‍റില്‍ വച്ചതേ. ജനങ്ങളോട് വിനീതരാകൂ എന്നൊക്കെയാണ് സഹമന്ത്രിമാരോട് മോദി പറഞ്ഞത്. സീരിയസായാണ് ജീ പറഞ്ഞതെങ്കിലും കേട്ടവരെല്ലാം ചിരിച്ചു. അതിന്‍റെ കാരണം സംഘപുത്രന്മാര്‍ക്ക് മനസിലായതുമില്ല. അവര്‍ പരസ്പരം ചോദിച്ചു. മോദിക്ക് ഇതെന്തു പറ്റി. ചില സമയം ശോകം ചില സമയം ദൈന്യത. ഘടകകക്ഷികളെ എന്തിനാണ് ഇങ്ങനെ സഹിക്കുന്നത്.
മെയ്ക് ഇന്‍ ഭാരതം എന്നൊക്കെ പദ്ധതികള്‍ വരും എന്ന് അല്ലാവരും കരുതിയെങ്കിലും മെയ്ക് ഇന്‍ ഇന്ത്യ എന്ന പേര് എന്താ കൊള്ളില്ലേ എന്ന ലൈനിലായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍. പ്രധാന മന്ത്രിയുടെ ഓഫിസ് എന്നാല്‍ മോദിയുടെ ഓഫിസ് അല്ല ജനങ്ങളുടെ ഓഫീസാണ് എന്ന് മോദിജി പറഞ്ഞപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞുപോയി. മോദിയുടെ ഗ്യാരന്‍ഡി ഗുദാ ഗവാ