പണ്ട് ഒരു സിനിമയില്‍ കണ്ട സീനുണ്ട്. പതിവായി കള്ളുകുടിച്ച് വീട്ടില്‍ വരുന്ന ഭര്‍ത്താവ് ഒരു ദിവസം പണമില്ലാത്തതിനാല്‍ കുടിക്കാതെ വന്നു. അപ്പോള്‍ ഭാര്യ പണം നല്‍കിയിട്ട് പറഞ്ഞു പോയി കുടിച്ചിട്ടുവാ എന്ന്. അതില്ലേല്‍ നിങ്ങള്‍ക്ക് ഒരു ഗുമ്മില്ല എന്ന്. ഈ കഥ ഇപ്പോള്‍ ഓര്‍ത്തതിന് കാരണം കോണ്‍ഗ്രസിനെക്കുറിച്ച് ഓര്‍ത്തതിനാലാണ്. ഗ്രൂപ്പുകളിയായിരുന്നു കോണ്‍ഗ്രസ് എക്കാലത്തും നേരിടുന്ന പ്രധാന പ്രശ്നം. പാര്‍ട്ടിയോളം പഴക്കമുണ്ട് അതിലെ ഗ്രൂപ്പ് പോരുകള്‍ക്ക്.
ഗ്രൂപ്പുപോരില്ലെങ്കില്‍ കോണ്‍ഗ്രസ് ഒരു ഗുമ്മല്ല എന്ന അവസ്ഥയായി. ഗ്രൂപ്പുയോഗം എന്നത് ആ പാര്‍ട്ടിയില്‍ സാധാരണ കുടുംബയോഗം മാത്രമാണ്. എയും ഐയും വിശായ ഐയും തിരുത്തല്‍വാദികളും അങ്ങനെ കാലാകാലമായി തലവന്മാര്‍ മാറിയും മറിഞ്ഞും തമ്മിലടിച്ച് കോണ്‍ഗ്രസ് മുന്നോട്ടുപോയി. എന്നാലിപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് മാത്രമല്ല കോണ്‍ഗ്രസിന്‍റെ പ്രശ്നം. വാട്സ് ആപ് ഗ്രൂപ്പും പാര്‍ട്ടിക്ക് തലവേദനയായി. എന്നുവച്ചാല്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ വാട്സ് ആപ് ഗ്രൂപ്പ് തര്‍ക്കമായി പരിണമിച്ചു. എല്ലാത്തിനും കാരണം ഒരു മിഷനാണ്. മിഷന്‍ 2025