ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരംപേര്‍ വരും എന്നാണല്ലോ കവി എഴുതിവച്ചിരിക്കുന്നത്.  കവി ഭാവന . അതാണല്ലോ വയ്പ്പ്.  സത്യം പറഞ്ഞാല്‍ ചിരിക്കുമ്പോള്‍ കൂടെചിരിക്കാന്‍ ആരുമില്ല എന്നതാണ് ഇവിടെ പലരുടെയും അവസ്ഥ കുറെയധികം ചിരി ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നോ. ആ അത് ചിലരുടെ ചിരി കണ്ടിട്ട് ബാക്കിയുള്ളവര്‍ അടക്കംപറഞ്ഞ് ചിരിക്കുന്നതാണ്. അല്ല പിന്നെ ചിരികള്‍ പലതരത്തിലുണ്ട്. ഉച്ചത്തിലുള്ള ചിരി അഥവാ അട്ടഹാസം ഇതൊന്നുമല്ല ചിരി. ഉത്തരം മുട്ടുമ്പോളത്തെ ഒരു ചിരിയുടണ്ട്. മാസ് ചിരി

ഇനിയിപ്പോ സിപിഎം സമ്മേളനത്തിലും എല്‍ഡിഎഫ് യോഗത്തിലുമൊക്കെ സൂക്ഷിച്ച് ചിരിക്കേണ്ട അവസ്ഥയിലാണ് നേതാക്കള്‍. അപ്പോ സീരിയസായിട്ട് ഇന്നത്തെ പരിപാടി തുടങ്ങാന്‍ പാവാണ്. മൈക്ക് വീണ്ടും ചതിച്ചാശാനേ. തെങ്ങ് ചതിക്കില്ല എന്നാണല്ലോ. പക്ഷേ മൈക്ക് ചതിക്കും. തുടക്കം ഓര്‍മയില്ലേ. യുഡിഎഫിന്‍റെ ഉമ്മന്‍ ചാണ്ടി അനുസ്മരണം. അന്നു മൈക്ക് സെറ്റിനെ കസ്റ്റഡിയിലെടുക്കുകയും മൈക്കുസെറ്റുകാരനെതിരെ കേസെടുക്കുകയും ചെയ്തപ്പോ തുടങ്ങിയതാണ്.

Thiruva ethirva alligations against Pinarayi vijayan: