ഈ എപ്പിസോഡിലേക്ക് കണ്ണൂരിലെ സിപിഎം നേതാവ് പി.പി. ദിവ്യയ്ക്ക് ഒരു തരത്തിലുള്ള ക്ഷണവുമില്ല. ക്ഷണിച്ചിട്ട് ചെന്നാല്‍പ്പോലും കടക്ക് പുറത്ത് എന്നുപറയുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരി വലിഞ്ഞുകേറി ഇങ്ങോട്ട് വരരുത്. വന്നാല്‍ കണ്ണൂര്‍ കലക്ടറെപ്പോലെ മൂക്കുംചൊറിഞ്ഞ് ഇരിക്കില്ല ജാഗ്രത. എന്നാപ്പിന്നെ പതിയെ തുടങ്ങാം. കേരളത്തില്‍ രണ്ട് നിയമസഭാ മണ്ഡലത്തിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിരവധി പേര്‍ക്ക് പരുക്ക്, ഇത് വലിയ വാര്‍ത്തയാക്കേണ്ട വിഷയമൊന്നുമല്ല. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ അടിപൊട്ടിയില്ലെങ്കില്‍ മാത്രമാണ് അത് വാര്‍ത്ത. എന്തായാലും കാറും കോളും നിറഞ്ഞ ആകാശം നെഞ്ചുപൊട്ടി പെയ്തു. വിഡിയോ കാണാം.