ഉപതിരഞ്ഞെടുപ്പും റിസള്‍ട്ടുമൊക്കെ കഴിഞ്ഞു. ഫലം വന്നുകഴിഞ്ഞാല്‍ മുന്നണി നേതാക്കള്‍ മൈക്ക് താഴെവച്ച് കാല്‍ക്കുലേറ്റര്‍ എടുക്കും.പിന്നെ ഒരേ കണക്കിലെ കളികളാണ്,  മഴ കഴിഞ്ഞാല്‍ മരം പെയ്യും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലോ. ഇങ്ങനെ കുറേ കണക്കുകള്‍ പെയ്യും. തോല്‍വിയെ ജയമാക്കിമാറ്റുന്ന പോരാളികളാകാന്‍ പ്രത്യേക കഴിവുവേണം

എന്തുകൊണ്ടു തോറ്റു എന്ന്  ഉത്തമന്‍ ചോദിച്ചതുപോലെ ഉറക്കെ ചോദില്ലില്ലെങ്കിലും അണികള്‍ മനസില്‍ ചോദിക്കും ഉറപ്പ്. കണക്കിന്‍റെ ഉറുമിയെടുത്തുള്ള ഒരു പയറ്റാണ് നേതൃത്വം അപ്പോള്‍ ചെയ്യുക. ആര്യഭട്ടനോ രാമാനുജനോപോലും മനസിലാകില്ല ആ പറയുന്ന കണക്ക്.