എന്തര് നോക്കണത്. പരുവാടിയാകുമ്പോ സ്വപ്പം തീയും പൊകേം ഒക്കെ വന്നെന്നിരിക്കും. ഇള്ളോളമൊന്നുമല്ല തോനെയുണ്ട് പറയാന്‍. തിരുവന്തോരത്തെ ഒരു മരിപ്പ്. അതാണല്ലാ കൊറേ ദിവസങ്ങളായിട്ട് എമണ്ടന്‍ വാര്‍ത്ത ഈ ചെല്ലക്കിളി സനന്ദന്‍. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമീടെ എളയ മോന്‍. ഇനി കഥകള് പറയണേന് മുമ്പ് കാഴ്ചകള് കണ്ടോളീ ഈ ഡല്ലീലൊക്കെ പൊയിട്ടൊള്ളോര് സഫ്ദര്‍ജംഗ്, ജന്തര്‍ മന്ദര്‍, ശക്തി സ്ഥല്‍ ഒക്കെ കണ്ടിട്ടൊണ്ടല്ലാ. അമ്മാതിരിയൊരു സ്വപ്പനം ദോ ഇങ്ങ് നെയ്യാറ്റിന്‍രേല് ഒരാള്‍ക്കും വന്ന്. സ്വന്തമായി ഒരു സമാധി സ്ഥല്‍. സമാധിയാകണം എന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റൊന്നുമല്ലേട്ടോ. അത് തീര്‍ത്തും അവനോന്‍റെ കാര്യോം ഭക്തീമാണ്. പക്ഷേ അതല്ലല്ലാ പ്രശ്നം. നേരെ സമാധിയാകുന്ന സംവിധാനങ്ങള് ഇവിടുത്തെ നിയമം തമ്മസിക്കൂല