TOPICS COVERED

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സുസ്ഥിരമെന്ന് സാമ്പത്തിക സര്‍വെ. പണപ്പെരുപ്പം കുറഞ്ഞു. അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന GDP വളര്‍ച്ച 6.5 മുതല്‍ 7 ശതമാനം വരെയാണ്. ഗ്രാമീണ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുന്നേറുകയാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ച സാമ്പത്തിക സര്‍വെ പറയുന്നു. 

കോവിഡാനന്തരം ഉണ്ടായ മാന്ദ്യത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറിയെന്ന് സാമ്പത്തിക സര്‍വെ പറയുന്നു. കോവിഡ് പൂർവ കാലത്തെ അപേക്ഷിച്ച് സമ്പദ് വ്യവസ്ഥ 20 ശതമാനം വളര്‍ന്നു. കയറ്റുമതിയില്‍ കാര്യമായ വര്‍ധനയുണ്ടായി. ചരക്ക് കയറ്റുമതി 1.7 ശതമാനത്തില്‍ നിന്ന് 1.8 ശതമാനമായി വര്‍ധിച്ചു. സേവനകയറ്റുമതി 3.3 ല്‍നിന്ന് 4.3 ആയി ഉയര്‍ന്നു. ആകെ കയറ്റുമതി 776 ബില്ല്യന്‍ യു,.എസ്. ഡോളറായി. അതോടൊപ്പം തൊഴിലില്ലായ്മ 3.2 ശതമാനം കുറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി സ്ത്രീ തൊഴിലാളികളുടെ എണ്ണം കാര്യമായി വര്‍ധിച്ചു. 2017 –18 ല്‍ സ്ത്രീ തൊഴിലാളികളഴുടെ പ്രാതിനിധ്യം 23.3 ആയിരുന്നത് 2022–23 ല്‍ 37 ശതമാനമായി ഉയര്‍ന്നു. കാര്‍ഷികേതിര മേഖലയില്‍ വര്‍ഷം 78.51 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കാണം എന്നും സര്‍വെ പറയുന്നു. ഗ്രാമീണ മേഖലകളും വികസനത്തിന്‍റെ പാതയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഗ്രാമീണ ഇന്ത്യ മുന്നേറ്റം നടത്തുന്നു. സ്വഛ് ഭാരത് മിഷന്‍റെ ഭാഗമായി 11.57 കോടി ശുചിമുറികള്‍ നിര്‍മിച്ചു. ജല്‍ ജീവന്‍ മിഷന്‍റെ ഭാഗമായി 11.7 കോടി വീടുകളില്‍ കുടിവെള്ള പൈപ്പ് ലൈന്‍ കണക്ഷന്‍ നല്‍കി. തൊഴിലുറപ്പ് പദ്ധതിക്കായി വിനിയോഗിക്കുന്ന തുകയും തൊഴിലില്ലായ്മയും തമ്മില്‍ ബന്ധമില്ലെന്ന് കേരളത്തെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ദരിദ്രരുടെ 0.01 ശതമാനം മാത്രമുള്ള കേരളം ആകെ തുകയുടെ നാലുശതമാനം വിനിയോഗിച്ചു. എന്നാല്‍ ദരിദ്രരുടെ എണ്ണം ഏറെ കൂടുതലുള്ള ബിഹാര്‍ ആറുശതമാനം മാത്രമാണ് വിനിയോഗിച്ചത. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്നും കാര്‍ഷിക മേഖലയില്‍ വികസനംവേണമെന്നും സര്‍വെ പറയുന്നു.  

Economic Survey says India's wealth system is stable: