റിലയന്‍സ് ഗ്രൂപ്പിന്‍റെ മീഡിയ വിഭാഗമായ വിയകോം 18 ഉം വാള്‍ട്ട് ഡിസ്നി കമ്പനിയുടെ സ്റ്റാര്‍ സ്പോര്‍ട്സ് ഇന്ത്യ ലിമിറ്റഡും ലയിക്കുന്നത് മാധ്യമ ഇന്‍ഡസ്ട്രിയിലെ വലിയ ഡീലുകളിലൊന്നാണ്. കമ്പനി യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ ഹൗസായി ഇത് മാറുമെന്ന് ഉറപ്പ്.
Also Read: 'ആ ഡൊമെയ്ന്‍ കയ്യില്‍ വെച്ചോ'; പുതിയ വെബ്സൈറ്റുമായി റിലയന്‍സ്! വമ്പന്‍ ട്വിസ്റ്റ്
അതേസമയം ലയനത്തിന്‍റെ ഭാഗമാകുന്ന വാള്‍ട് ഡിസ്നി കമ്പനിയായ സ്റ്റാര്‍ ഇന്ത്യയില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്ത അത്ര ശുഭകരമല്ല. 2024 സാമ്പത്തിക വര്‍ഷത്തില്‍ 12,548 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് സ്റ്റാര്‍ ഇന്ത്യ.
അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (ഐസിസി) ന്‍റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്ക കരാറാണ് നഷ്ടത്തിന് പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. 2021 ലാണ് സ്റ്റാര്‍ ഇന്ത്യ ഐസിസി മത്സരങ്ങളുടെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത്.
2027 വരെുള്ള കരാറിന് 300 കോടി ഡോളര്‍ (25,323 കോടി രൂപ) ആണ് സ്റ്റാര്‍ ഇന്ത്യ ചിലവിട്ടത്. എന്നാല്‍ കരാറിലെ ചില പ്രശ്നങ്ങള്‍ കാരണം 12319 കോടി രൂപ കമ്പനിക്ക് പ്രൊവിഷന്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ഇതാണ് നഷ്ടം രേഖപ്പെടുത്താന്‍ കാരണം.
അതേസമയം ലയനത്തിന്‍റെ ഭാഗമായ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വിയകോം 18, 2024 സാമ്പത്തിക വര്‍ഷത്തില്‍ 252 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം 11 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥലത്താണിത്. സ്പോര്‍സ്, സ്ട്രീമിങ് രംഗത്ത് നടത്തിയ വലിയ നിക്ഷേപമാണ് കമ്പനിക്ക് നഷ്ടമുണ്ടാക്കിയതിന് കാരണം. അതേസമയം, വിയകോം 18 ന്‍റെ ലാഭം 75 ശതമാനം വര്‍ധിച്ച് 8,032 കോടി രൂപയായി.
Also Read: എന്തൊരു ഇടിവ്; ആറാം ദിവസവും ബ്രേക്കിടാതെ സ്വര്‍ണ വില താഴേക്ക്; സ്വര്‍ണം വാങ്ങാന്‍ സമയമായോ
ഈ മാസത്തിനുള്ളില്‍ ലയനം പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. സ്റ്റാര്‍ ഇന്ത്യ– വിയകോം 18 ന്‍റെ ലയനത്തോടെ ഡിസ്നി+ ഹോട്ട് സ്റ്റാര്‍ മാത്രമാകും കമ്പനിയുടെ ഏക സ്ട്രീമിങ് പ്ലാറ്റ്ഫോം എന്നാണ് കരുതപ്പെടുന്നത്. ഹോട്ട്സ്റ്റാറിനെ ജിയോ സിനിമയുടെ ലയിപ്പിക്കാനും സ്പോര്‍ട്സിനും വിനോദ പരിപാടികള്‍ക്കുമായി പ്രത്യേക സ്ട്രീമിങ് പ്ലാറ്റ്ഫോം എന്നിവ പരിഗണനയിലുണ്ടായികുന്നു.
ലയനത്തോടെയുണ്ടാകുന്ന കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 63.16 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. വാള്‍ട്ട് ഡിസ്നി 36.84 ശതമാനം ഓഹരിയും കൈവശം വെയ്ക്കും. കൂടാതെ കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 11,500 കോടി രൂപ നിക്ഷേപിക്കും. 120 ടെലിവിഷന്‍ ചാനലും രണ്ട് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും കമ്പനിയുടെ ഭാഗമായുണ്ട്. ഇത് രാജ്യത്തെ ഏറ്റവും വലിയ മീഡിയ ഹൗസായി മാറും,