credits:ANI

credits:ANI

TOPICS COVERED

റീട്ടെയില്‍ കമ്പനികളുടേയും ക്വിക്ക്-സര്‍വീസ് റെസ്റ്റോറന്റ് ശൃംഖലകളുടേയും വളര്‍ച്ചയില്‍ മെല്ലെപോക്ക്. സ്റ്റോറുകള‍്‍ വിപൂലീകരിക്കുന്നതിലടക്കം അഞ്ചു വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ 9 ശതമാനം മാത്രമാണ് വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജീവിതശൈലി ഉല്‍പ്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

മാര്‍ച്ച് 31 വരെ, റിലയന്‍സ് റീട്ടെയില്‍, ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍, ഡി'മാര്‍ട്ട്, ടാറ്റ ട്രെന്റ്, ടൈറ്റാന്‍ കോ, സ്റ്റാര്‍ബക്‌സ് എന്നീ കമ്പനികള്‍ക്ക് 33,219 സ്റ്റോറുകളുണാളുള്ളത്. 2023 സാമ്പത്തിക വര്‍ഷത്തിലിത് ഈ സംഖ്യ 30,551 ആയിരുന്നു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 18% മാണ് ഉയര്‍ന്നത്. ഈ കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2,700 സ്റ്റോറുകള്‍ അവരുടെ നെറ്റ്‍വര്‍ക്കിലേക്ക് ചേര്‍ത്തിരുന്നു. എന്നാല്‍ ഇത് 2023ല്‍ കൂട്ടിച്ചേര്‍ത്തതിനേക്കാള്‍ പകുതിയോളം മാത്രമാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

 ബിസിനസ്സിന്റെ ഡിമാന്‍ഡ് കുറയുന്നു എന്നത് ഒരു പ്രധാന കാരണമാണ്.അതുകൊണ്ട് തന്നെ നെറ്റ്‌വര്‍ക്ക് യുക്തിസഹമാക്കുന്നതും അതുവഴി ലാഭകരമല്ലാത്ത സ്റ്റോറുകളുടെ നിശ്ചിത ചെലവുകള്‍ കുറയ്ക്കാനുമാണ് കഴിഞ്ഞ വര്‍ഷം കമ്പനികള്‍ ശ്രമിച്ചത്. സമാനമായ പ്രതികരണമാണ് ആദിത്യ ബിര്‍ള മാനേജിംഗ് ഡയറക്ടര്‍ ആശിഷ് ദീക്ഷിത് ബിര്‍ള ഫാഷന്‍ & റീട്ടെയില്‍, നിക്ഷേപകരോട് സംസാരിച്ചപ്പോള്‍ വ്യക്തമാക്കിയതും.

വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റുകള്‍ തുടങ്ങിയ സെഗ്മെന്റുകളിലുടനീളമുള്ള ചില്ലറ വില്‍പ്പന വളര്‍ച്ചാ നിരക്ക് മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ മാസവും വര്‍ഷാവര്‍ഷം കുറവ് രേഖപ്പെടുത്തി.മുന്‍ സാമ്പത്തിക വര്‍ഷത്തെ താരതമ്യേന മന്ദഗതിയിലുള്ള 4-7% വളര്‍ച്ചാ നിരക്ക് ഈ വര്‍ഷവും നിലനിര്‍ത്തി, ഏപ്രിലില്‍ 4% വര്‍ധനയുണ്ടായി.

 മികച്ച 100 റീട്ടെയിലര്‍മാരെ ഉള്‍ക്കൊള്ളിച്ച്  റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. ചില്ലറ വില്‍പ്പന വളര്‍ച്ചാ നിരക്ക് മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ മാസവും വര്‍ഷാവര്‍ഷം കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടിലുള്ളത്.

ENGLISH SUMMARY:

slower growth of retail companies and quick service restaurant chains