gold-price

TOPICS COVERED

ആഴ്ച ആരംഭത്തില്‍ പുതിയ ഉയരം തൊട്ട് സ്വർണ വില. തിങ്കളാഴ്ച പവന് 120 രൂപ വർധിച്ച് 55,040 രൂപയിലെത്തി. ഗ്രാമിന് 15 രൂപയുടെ വർധനവോടെ 6,880 രൂപയിലാണ് വ്യാപാരം. മാസത്തിലെ ഉയർന്ന നിലവരത്തിനൊപ്പം, കേന്ദ്ര ബജറ്റിലെ എക്സൈസ് നികുതി കുറവിന് ശേഷം സ്വർണ വില 55,000 രൂപ കടക്കുകയും ചെയ്തു. മെയ് ഇരുപതിന് രേഖപ്പെടുത്തിയ 55,120 രൂപയാണ് കേരള വിപണിയിൽ ഇതിന് മുൻപുള്ള ഉയർന്ന വില. 

സ്വർണ വില തുടർച്ചയായ മൂന്നാം ദിവസമാണ് ഉയരുന്നത്. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുന്നതിൽ തീരുമാനം എടുക്കുന്ന ഫെഡ്  യോഗം 17-18 തീയതികളിൽ നടക്കാനിരിക്കെയാണ് സ്വർണ വില കുതിക്കുന്നത്‌.  മൂന്ന് ദിവസത്തിനിടെ 1,400 രൂപ കേരളത്തിൽ വർധിച്ചു. തിങ്കളാഴ്ച  രാജ്യാന്തര വില പുതിയ ഉയരത്തിലെത്തി. 2589.30 ഡോളറിലെത്തി പുതിയ റെക്കോർഡ് തൊട്ട ശേഷം 2,584 ഡോളറിലാണ് വ്യാപാരം.

ENGLISH SUMMARY:

Gold prices touched new highs at the start of the week. On Monday, Pavan rose by Rs 120 to Rs 55,040. It was trading at Rs 6,880 per gram, up by Rs 15.