TOPICS COVERED

മധ്യപൂർവദേശത്തെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് സ്വന്തമാക്കി ലുലു റീട്ടെയിൽ. പ്രാഥമിക ഓഹരി വില്പനയിലൂടെ 3 ലക്ഷം കോടി രൂപയാണ് ലുലു റീറ്റെയ്ൽ ‌ സമാഹരിച്ചത് . ഓഹരി വിൽപനക്ക്  ലഭിച്ച മികച്ച പ്രതികരണത്തിൽ  വലിയ സന്തോഷമുണ്ടെന്ന് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. 

അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ  ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വമാണ് ലുലു റിട്ടെയ്ൽ ഐപിഒ സ്വന്തമാക്കിയത്.  ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധികം തുക. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. 82000 സബ്സ്ക്രൈബേഴ്സ് എന്ന റെക്കോർഡ് റിട്ടെയ്ൽ ലുലു സ്വന്തമാക്കി. 2.04 ദിർഹമാണ് ഒരു ഓഹരിയുടെ വില.  

അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷ്ണൽ അൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈത്ത്  ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ  ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജകുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും നിക്ഷേപത്തിൽ  ഭാഗമായി. സബ്സ്ക്രിബ്ഷൻ ആരംഭിച്ച ഒക്ടോബർ 28ന് ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് സബ്സ്ക്രിബ്ഷനാണ് ലഭിച്ചത്. ഡിമാൻഡ് പരിഗണിച്ച് ഓഹരി വിൽപ്പന  25% നിന്ന് 30% ആയി ഉയർത്തിയിരുന്നു.

Lulu Retail IPO With Great Gain; Three lakh crore rupees have been raised: