ക്യാംപസുകളിൽ ലഹരിവിരുദ്ധ സന്ദേശവുമായി ഖത്തറിലേക്ക് ബോബി ചെമ്മണ്ണൂരിന്റെ യാത്ര. മറഡോണയുടെ സ്വർണ്ണത്തിൽ തീർത്ത പ്രതിമയുമായിട്ടാണ് പര്യടനം. കേരള സർവകലാശാലയുടെ തിരുവനന്തപരം കാര്യവട്ടം ക്യാംപസിൽ നിന്ന് തുടങ്ങിയ യാത്ര മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെ ഫുട്ബോൾ ലഹരിയെന്ന പേരിലാണ് ക്യാംപെയിൻ. കർണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും. മന്ത്രിമാരായ പി.പ്രസാദ്, ആന്റണി രാജു, രമ്യ ഹരിദാസ് എം.പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.