എയര്‍ടെല്‍ 5 ജി പ്ലസ് സേവനങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കം. 5 ജി ഫോണുകളില്‍ നിലവിലുള്ള 4 ജി സിം മാറാതെതന്നെ സേവനം ലഭ്യമാകും. പ്രത്യേക ചാര്‍ജുകളില്ലാതെതന്നെ അതിവേഗ സേവനം ഉപഭോക്താക്കള്‍ക്ക് അനുഭവവേദ്യമാക്കുമെന്ന് ഭാരതി എയര്‍ടെല്‍ കേരള സി.ഇ.ഒ അമിത് ഗുപ്ത പറഞ്ഞു. 4 ജിയേക്കാള്‍ മുപ്പത് ഇരട്ടിയോളം വേഗതയേറിയ സേവനങ്ങള്‍ ആസ്വദിക്കാനാകും. ഒന്നര ജി.ബിയുള്ള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 12 സെക്കന്‍ഡ് മതിയാകും. ഹൈ ഡെഫിനിഷന്‍ വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയും സാധ്യമാണ്. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും വൈകാതെ സേവനമെത്തിക്കാനാണ് ശ്രമം.