പ്രമുഖ ഐസ്ക്രീം നിര്‍മാതാക്കളായ മെര്‍സിലീസിന്‍റെ പഴസത്തുകളും ശീതികരിച്ച ഫലങ്ങളും ലഭിക്കുന്ന ഫ്രൂട്ട് ഡിവിഷന്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സീസണുകളെ ആശ്രയിക്കാതെ മറ്റ് ചേരുവകളോ അടങ്ങാത്ത പഴസത്തുകള്‍ ഇവിടെ ലഭ്യമാകും. തദേശിയമായി ലഭിക്കുന്ന അല്‍ഫോണ്‍സാ മാങ്ങ, പേരയ്ക്ക, സ്ട്രോബറി എന്നിവയ്ക്കൊപ്പം ബ്ലൂബെറി, ബ്ലാക്ക് ബെറി, റാസ്ബറി തുടങ്ങിയ പഴവര്‍ഗങ്ങളും ഫ്രൂട്ട് ഡിവിഷനില്‍ നിന്ന് സ്വന്തമാക്കാം. ഐസ്ക്രീമുകളിലെ പുതുരുചിയായ സ്ട്രോബറി ചീസ് കേക്ക്, ഫ്രൂട്ട്സ് ഫില്‍ഡ് കോണ്‍ എന്നിവയും പുറത്തിറക്കി. 

 

പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 175 കോടി രൂപയുടെ വിറ്റുവരവാണ് മെര്‍സിലീസ് ഗ്രൂപ്പ് നേടിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമെന്ന് എംഡി ജോസഫ് എം കടമ്പുകാട്ടില്‍ പറഞ്ഞു.

Mercelys ice cream new division in kochi