ഇലക്ട്രോണിക്‌സ്, ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് വിപണനരംഗത്ത് 24 വർഷത്തെ പാരമ്പര്യമുള്ള ഓക്‌സിജന്റെ 34-ാമത് ഷോറൂം മലപ്പുറം കോട്ടക്കലിലെ ചങ്കുവെട്ടിയിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഷോറൂം ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എം.പി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ, ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ലോകോത്തര ബ്രാൻഡുകളുൾപ്പെട ഏറ്റവും വലിയ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയൻസസ് ഷോറൂമാണ് കോട്ടക്കലിൽ ഒരുക്കിയിരിക്കുന്നതെന്ന് ഓക്സിജൻ ഗ്രൂപ്പ് അറിയിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഷോറൂം സന്ദർശിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ 10 ദിവസത്തിനുള്ളിൽ 10 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഗൃഹോപകരണങ്ങളുടെയും മറ്റ് ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും സർവ്വീസിന് ഏറ്റവും മികവുറ്റ ടെക്‌നീഷ്യൻസുമായി ഓക്സിജൻ കെയറും പ്രവർത്തിക്കും.