അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിക്കുന്ന മെറ്റ്കോൺ SD 550 ടിഎംടി കമ്പികൾ വിപണിയിലിറക്കി മെട്രോളാ സ്റ്റീൽസ് ലിമിറ്റഡ്. ഭൂകമ്പത്തെ പോലും പ്രതിരോധിക്കാൻ കരുത്തുള്ളവയാണ് പുതിയ വാർക്ക കമ്പികൾ എന്ന് കമ്പനി അവകാശപ്പെടുന്നു. തീർത്തും പരിസ്ഥിതി സൗഹാർദ്ദപരമായാണ് കമ്പികളുടെ നിർമ്മാണ പ്രക്രിയ.
ഫ്യൂജി ജപ്പാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് മെറ്റ്കോൺ SD 550 ടിഎംടി കമ്പികൾ നിർമ്മിക്കുന്നത്. വിപണിയിൽ ലഭ്യമായ മറ്റു കമ്പികളെക്കാൾ കരുത്തും ഗുണമേന്മയും ഉണ്ടെന്നാണ് കമ്പനി നൽകുന്ന ഉറപ്പ്. എച്ച്എസ്‌സി ജർമ്മനിയുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൊണ്ടുള്ള തെർമോ മെക്കാനിക്കൽ ട്രീറ്റ്മെന്റ് മെറ്റ്കോൺ SD 550 ടിഎംടിയെ കരുത്തുറ്റതാക്കി മാറ്റുന്നു. ഈ കമ്പികൾക്ക് ഉയർന്ന വഴക്കവും വലിയ സമ്മർദ്ദങ്ങൾ താങ്ങാനുള്ള ശേഷിയും ഉള്ളതിനാൽ ഭൂകമ്പത്തെ പോലും പ്രതിരോധിക്കുന്നവയാണ്.
പരിസ്ഥിതിക്ക് ഇണങ്ങിയ നിർമ്മാണ പ്രക്രിയയാണ് മെറ്റ്കോൺ SD 550 ടിഎംടി കമ്പികളുടേത്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഇക്കോ ലേബലിംഗ് നെറ്റ്‌വർക്ക് ജനിസസിന്റെ ഗ്രീൻ പ്രോ സർട്ടിഫിക്കേഷന്‍ ആദ്യമായി രാജ്യത്ത് നേടിയ കമ്പനികളിൽ ഒന്നാണ് മെട്രോളാ സ്റ്റീൽസ് ലിമിറ്റഡ്. കമ്പി നിർമ്മാണ മേഖലയിൽ 27 വർഷത്തെ പാരമ്പര്യമുള്ള കമ്പനി ഈ വർഷം കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നു.