കോഴിക്കോട് കുറ്റ്യാടിയില്‍ മൈജി ഫ്യൂച്ചറിന്‍റെ പുതിയ ഷോറും പ്രവര്‍ത്തനമാരംഭിച്ചു. ഗൃഹോപകരണ– ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. മൈജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജിയും ബ്രാന്‍ഡ് അംബാസഡറായ മഞ്ജു വാരിയറും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ഓഫറുകള്‍ക്ക് പുറമേ വിപുലമായ ഓണം ഓഫറുകളും ഉപഭോക്താക്കള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറ്റ്യാടി– വടകര റോഡിലെ കെബിഎച്ച് കോംപ്ലക്സിലാണ് മൈജി ഫ്യൂച്ചര്‍ പ്രവര്‍ത്തിക്കുന്നത്. 

 

my G new showroom in Kuttiady