kalyansilks

TAGS

ഓണക്കോടിയെടുക്കാൻ ആളുകൾ ഇറങ്ങിയതോടെ ഓണം വസ്ത്രവിപണി ഉണർന്നു. അടുത്ത ആഴ്ച മുതല്‍ കച്ചവടം കൂടുതൽ ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് വസ്ത്രവ്യാപാര മേഖല. 

 

വമ്പൻ ഓഫറുകളാണ് വസ്ത്രവിപണിയിൽ. ഓൺലൈൻ വ്യാപാര മേഖലയോടാണ് മൽസരം. നിരക്ക് കുറഞ്ഞ വസ്ത്രങ്ങളോട് ആളുകൾക്ക് പ്രിയമുണ്ട്. ഗുണനിലവാരം കുറയാനും പാടില്ല. ഇതിനെല്ലാം പുറമെ നറുകെടുപ്പിലൂടെ ഭാഗ്യപരീക്ഷണത്തിനും തയാർ. ഇത്തവണ ഓണം കച്ചവടം ഗംഭീരമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഓണം പ്രമാണിച്ച് പുത്തൻ ഫാഷൻ ഉൽപന്നങ്ങളാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഷോപ്പിങ്ങിന് അനുകൂലമായ കാലാവസ്ഥയാണ് മറ്റൊരു ആകർഷണം.

 

Onam clothing market woke up as people flocked to buy Onam dresses