ഇന്ത്യയിൽ ക്രോംബുക്ക് ലാപ്ടോപ്പുകൾ നിർമ്മിക്കുന്നതിന് എച്ച്.പിയുമായി കരാറിൽ ഏർപ്പെട്ട് ഗൂഗിൾ. എച്ച്.പിക്കായി ഇന്ത്യയിൽ ലാപ്ടോപ്പ് നിർമ്മിക്കുന്ന ചെന്നൈയിലെ ഫ്ലക്സ് ഇലക്ട്രിക്കൽസിനാണ് നിർമ്മാണ ചുമതല. ഇതിൻറെ അടിസ്ഥാനത്തിലുള്ള  ആദ്യ ബാച്ച്  ക്രോംബുക്ക് നിർമ്മാണം ഫാക്ടറിയിൽ ആരംഭിച്ചു.

ആഗോളതലത്തിൽ വിദ്യാഭ്യാസ മേഖലയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ക്രോംബുക്ക് ലാപ്ടോപ്പുകളുടെ നിർമ്മാണമാണ് ഇന്ത്യയിൽ ആരംഭിക്കുന്നത്. എച്ച്പിയുമായി കൈകോർത്താണ് ഇന്ത്യയിൽ നിർമ്മാണം. 2020 മുതൽ എച്ച്പി ഇന്ത്യയിൽ ലാപ്ടോപ്പുകൾ നിർമ്മിക്കുന്നുണ്ട്. ചെന്നൈയിലെ ഫ്ലക്സ് ഇലക്ട്രിക് ഫാക്ടറിക്കാണ് നിർമ്മാണ ചുമതല. ഇവിടെയാണ് ഗൂഗിൾ ക്രോംബുക്ക് ലാപ്ടോപ്പുകളും നിർമ്മിക്കുക. മറ്റു ലാപ്ടോപ്പുകളിൽ വ്യത്യസ്തമായി വിദ്യാർഥികളെ ലക്ഷ്യമാക്കിയാണ് ക്രോംബുക്ക് നിർമ്മിക്കുന്നത്. ക്രോം ഓ.എസ്സാണ് ഓപ്പറേറ്റിങ് സിസ്റ്റം. 14 ഇഞ്ച് ഡിസ്പ്ലേ, സെലറോൺ ഡുവൽ കോർ പ്രോസസർ എന്നിവയാണ് പ്രത്യേകതകൾ. ചൈനയിൽ നിന്നും ലാപ്ടോപ്പ് നിർമ്മാണം ഇന്ത്യയിലേക്ക് എത്തുന്നതോടെ വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ഹബ്ബാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 17,000 കോടിയുടെ പി.ഐ.എൽ  സ്കീമിലൂടെയാണ് ക്രോംബുക്ക് ചൈന വിടുന്നത്. പിഐഎൽ സ്കീമിൽ ഉൾപ്പെടുന്ന കമ്പനികൾക്ക് അടുത്ത ആറു വർഷത്തേക്ക് നെറ്റ് ഇൻക്രിമെന്റ് സെയിൽ അനുസരിച്ച് 5% ഇൻസെന്റീവ് ലഭിക്കും. പുതിയ ലാപ്ടോപ്പുകൾ പുറത്തുവരുന്നതോടെ സർക്കാരിൻറെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ പിന്തുണ നൽകാൻ ആകുമെന്ന് എച്ച്.പി ഇന്ത്യ സീനിയർ ഡയറക്ടർ വിക്രം ബേദി പറഞ്ഞു. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ  ഡിജിറ്റൽ വൽക്കരിക്കാനുള്ള ശ്രമങ്ങളിൽ വലിയ ചുവടുവെപ്പാണ് ഇതെന്ന് ഗൂഗിൾ സൗത്ത് ഏഷ്യൻ എജുക്കേഷൻ ഹെഡ് , ബാനി ധവാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ ചെന്നൈയിൽ ആദ്യ ബാച്ച് ക്രോംബുക്ക് നിർമ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. വൈകാതെ ഇവ വിപണിയിലെത്തും.

Google signs deal with HP to manufacture Chromebook laptops in India

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.